സമൂഹത്തിൽ ദുഷ്പ്രചരണം നടത്തുന്ന സോഷ്യൽ മീഡിയ അക്കൗണ്ടുകൾ നിരീക്ഷിക്കുന്നുണ്ടെന്ന് കുവൈറ്റ് ആഭ്യന്തര മന്ത്രാലയം

  • 21/12/2022


കുവൈത്ത് സിറ്റി: രാജ്യത്തെ ഇസ്‌ലാമിക സമൂഹത്തിനിടയിൽ ദുഷ്‌പ്രചരണം നടത്തുന്ന സോഷ്യൽ മീഡിയ സൈറ്റുകൾ ആന്റി സൈബർ ക്രൈം ഡിപ്പാർട്ട്‌മെന്റ് വിഭാ​ഗം നിരീക്ഷിക്കുകയും ഇത് ചെറുക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുകയും ചെയ്യുന്നുണ്ടെന്ന് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. കുവൈത്ത് സമൂഹത്തിന് അന്യമായ ഇത്തരം പ്രവൃത്തികൾ ചെയ്യുന്നത് തടയും. ഇസ്ലാമിക തത്ത്വങ്ങളിലും മൂല്യങ്ങളിലും അധിഷ്ഠിതമാണ് രാജ്യം. കുവൈത്ത് സമൂഹത്തിന്റെ ആചാരങ്ങളും പാരമ്പര്യങ്ങളും കാത്തുസൂക്ഷിക്കുകയും നിയമലംഘനങ്ങൾക്കെതിരെയും കുറ്റകൃത്യങ്ങൾക്കുമെതിരെ പോരാടുകയും ചെയ്യുമെന്നും ആഭ്യന്തര മന്ത്രാലയ വൃത്തങ്ങൾ വ്യക്തമാക്കി.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News