അസ്ഥിര കാലാവസ്ഥ; കുവൈത്തിൽ ശനിയാഴ്ച വരെ ഇടിയോടുകൂടിയ മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്

  • 22/12/2022

കുവൈത്ത് സിറ്റി: രാജ്യത്ത് ഇന്ന് മുതൽ ശനിയാഴ്ച രാവിലെ വരെ സ്ഥിരതയില്ലാത്ത കാലാവസ്ഥയായിരിക്കുമെന്ന് മെട്രോളജിസ്റ്റ് ഇസ്സ റമദാൻ അറിയിച്ചു. ഇടത്തരവും കടുത്തതുമായ മഴയ്ക്കുള്ള സാധ്യതയാണുള്ളത്. ഇടിമിന്നലിനും സാധ്യതയുണ്ട്. ശനി, ഞായർ ദിവസങ്ങളിൽ കാറ്റ് വടക്കുപടിഞ്ഞാറ് ഭാഗത്തേക്ക് മാറുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. താപനിലയിൽ പ്രകടമായ കുറവുണ്ടാകും. അടുത്ത ആഴ്ച ശൈത്യകാലത്തിന്റെ തുടക്കമായി കണക്കാക്കപ്പെടുന്നു, കാലാവസ്ഥ തണുപ്പും നിറഞ്ഞതായിരിക്കുമെന്നും കാലാവസ്ഥ വിദ​ഗ്ധൻ ഇസ്സ റമദാൻ ചൂണ്ടിക്കാട്ടി.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News