അബ്ദലി പോർട്ടിൽ 40 ആധുനിക ക്യാമറകൾ സ്ഥാപിക്കും

  • 22/12/2022

കുവൈറ്റ് സിറ്റി : യാത്രക്കാരുടെ സുരക്ഷ നിലനിർത്തുന്നതിന്റെ ഭാഗമായി പഴയ ക്യാമറകൾക്ക് പകരം പുതിയതും അത്യാധുനികവുമായവ സ്ഥാപിക്കുന്നതിനുള്ള കരാറിന്റെ അടിസ്ഥാനത്തിൽ അബ്ദലി തുറമുഖത്ത് 40 നിരീക്ഷണ ക്യാമറകൾ സ്ഥാപിക്കാൻ കസ്റ്റംസ് ജനറൽ അഡ്മിനിസ്‌ട്രേഷൻ ഒരുങ്ങുന്നു. 2023 ജനുവരി 6 മുതൽ ബസ്ര നഗരത്തിൽ നടക്കുന്ന ഗൾഫ് ഫുട്ബോൾ കപ്പ് മത്സരങ്ങളിൽ പങ്കെടുക്കാൻ അബ്ദലി തുറമുഖം വഴി ഇറാഖിലേക്ക് പോകുന്ന ജനക്കൂട്ടത്തെ നിരീക്ഷിക്കാനും പരിശോധനകൾക്കുമായാണ് പുതിയ ക്യാമറകൾ സ്ഥാപിക്കുന്നത്.  നിരീക്ഷണ ക്യാമറകൾ, അവയുടെ ആക്സസറികൾ, സപ്ലൈകൾ എന്നിവയുടെ വിതരണം, ഇൻസ്റ്റാളേഷൻ, ഓപ്പറേഷൻ, മെയിന്റനൻസ്, സെക്യൂരിങ്ങ്, കൂടാതെ അവയുടെ പരിപാലനം, പ്രവർത്തനം, ഉപയോഗം എന്നിവയെക്കുറിച്ചുള്ള പരിശീലനത്തിനും ടെൻഡർ സമർപ്പിച്ചു.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News