ഉത്സവ സീസൺ: കുവൈത്തിൽ വിമാന ടിക്കറ്റ് നിരക്ക് കുതിച്ചുയർന്നു

  • 23/12/2022


കുവൈത്ത് സിറ്റി: ഉത്സവ സീസണിന്റെ, പ്രത്യേകിച്ച് ക്രിസ്മസ്, ന്യൂ ഇയർ ആഘോഷങ്ങൾക്കിടെ രാജ്യത്ത് വിമാന ടിക്കറ്റ് നിരക്ക് കുതിച്ചു യർന്നു. തുർക്കി, ദുബായ്, സൗദി അറേബ്യ, ഈജിപ്ത്, ലെബനൻ, ലണ്ടൻ, ഫിലിപ്പിയൻസ് തുടങ്ങിയ ചില സ്ഥലങ്ങളിലേക്ക് സാധാരണ നിരക്കിൽ നിന്ന് 100 മുതൽ 250 ശതമാനം വർധനയാണ് വന്നിട്ടുള്ളതെന്നാണ് റിപ്പോർട്ടുകൾ. കുവൈത്തിലെ സ്വകാര്യ, വിദേശ സ്‌കൂളുകളുടെ അവധിക്കാലത്തോടനുബന്ധിച്ചാണ് ചില ലക്ഷ്യസ്ഥാനങ്ങൾക്കുള്ള ടിക്കറ്റുകൾക്ക് ഡിമാൻഡെന്ന് ഇത്രത്തോളം വർധിച്ചതെന്ന് ട്രാവൽ, ടൂറിസം വിദഗ്ധർ വിശദീകരിച്ചു.

വിവിധ പ്രായക്കാർക്ക് അനുയോജ്യമായ ഒന്നിലധികം പ്രവർത്തനങ്ങളുടെ ഇടം  ഉള്ളതിനാൽ സഞ്ചാരികളെ ആകർഷിക്കുന്ന പ്രധാന ലക്ഷ്യസ്ഥാനമായി മാറിയിരിക്കുന്നത് സൗദി അറേബ്യയാണ്. ഉയർന്ന ടിക്കറ്റ് നിരക്കുള്ള യാത്രാ സീസൺ തിരിച്ചറിയാൻ നേരത്തെയുള്ള ആസൂത്രണത്തിന്റെ ആവശ്യകതയും, യാത്രകൾക്കുള്ള റിസർവേഷനുകൾക്കായി ഫ്ലെക്സിബിൾ തീയതികളും സമയങ്ങളും സ്വീകരിക്കുന്നതും, പ്രമോഷണൽ ഓഫറുകൾ പ്രയോജനപ്പെടുത്തുന്നതും, വിലകൾ നിരന്തരം നിരീക്ഷിക്കേണ്ടതിന്റെ ആവശ്യകതയുമുണ്ടെന്ന് വിദഗ്ധർ ഉപദേശിച്ചു.


കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News