9,517 അനധികൃത പ്രവാസികളെ കുവൈത്തിൽ നിന്ന് നാടുകടത്തി; പരിശോധന ക്യാമ്പയിനുകൾ ശക്തം

  • 23/12/2022

കുവൈത്ത് സിറ്റി: രാജ്യത്ത് നിന്ന് നാമമാത്ര തൊഴിലാളികളെയും വിസ ട്രേഡർമാരെയും പൂർണമായി ഒഴിവാക്കുന്നതിന് കടുത്ത ക്യാമ്പയിനുമായി ആഭ്യന്തരമന്ത്രാലയം. വിവിധ തൊഴിൽ മേഖലകളിൽ നിയമലംഘനം നടത്തുന്ന ആയിരക്കണക്കിന് പ്രവാസികളെ അറസ്റ്റ് ചെയ്യാൻ അധികൃതർക്ക് സാധിച്ചു. മാസങ്ങളോളം നടത്തിയ ഈ തീവ്രമായ ഫീൽഡ് ക്യാമ്പയിനകൾ പുരുഷന്മാർക്കുള്ള മസാജ് പാർലറുകളും മത്സ്യബന്ധന, കാർഷിക മേഖലകളിലെയും സ്‌ക്രാപ്പ് യാർഡുകളിലെയും തൊഴിലാളികളെയും ലക്ഷ്യമിട്ടുള്ളതായിരുന്നു.

ആഭ്യന്തര മന്ത്രിയുമായ ഷെയ്ഖ് തലാൽ അൽ ഖാലിദിന്റെ നേരിട്ടുള്ള നിർദ്ദേശപ്രകാരം മാൻപവർ അതോറിറ്റി ഡയറക്ടർ ജനറൽ ഡോ. മുബാറക് അൽ അസ്മിയുടെ നേതൃത്വത്തിലുള്ള ത്രികക്ഷി സമിതി വെറും മൂന്ന് മാസത്തിനുള്ളിൽ പ്രവർത്തനം ശക്തമാക്കി. ഓഗസ്റ്റ് മുതൽ നവംബർ വരെയുള്ള കാലയളവിൽ റെസിഡൻസി ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്‌മെന്റിന്റെ സഹകരണത്തോടെ റെസിഡൻസി, തൊഴിൽ നിയമങ്ങൾ ലംഘിക്കുന്ന 9,517 പേരെ സമിതി അറസ്റ്റ് ചെയ്തു. 

നവംബറിൽ മാത്രം പിടികൂടിയ 1,065 നിയമലംഘകർ ഉൾപ്പെടെ രാജ്യത്ത് നിന്ന് നാടുകടത്തി. ക്യാമ്പയിനുകൾ നിരവധി മേഖലകളെ ലക്ഷ്യമാക്കിയുള്ളതായിരുന്നു. പ്രത്യേകിച്ച് പുരുഷന്മാരുടെ മസാജ് പാർലറുകളിലെ തൊഴിലാളികൾ, അനധികൃത മത്സ്യത്തൊഴിലാളികൾ, മുത്‌ല, സുലൈബിയ, കബദ് എന്നിവിടങ്ങളിലെ ഫാമുകളിലും സ്‌ക്രാപ്പ് യാർഡുകളിലും ജോലി ചെയ്യുന്നവർ എന്നിവർക്കിടയിലാണ് പരിശോധന നടത്തിയതെന്ന് അധികൃതർ വിശദീകരിച്ചു.



കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News