ടൂറിസ്റ്റ് വിസയിൽ കുവൈത്തിലെത്തി വേശ്യവൃത്തിയിൽ ഏർപ്പെട്ട യുവതികൾ പിടിയിൽ

  • 23/12/2022



കുവൈത്ത് സിറ്റി: അന്താരാഷ്ട്ര നെറ്റ്‍വർക്കുകളിൽ അം​ഗങ്ങളായ വേശ്യാവൃത്തിയിൽ ഏർപ്പെട്ടിരുന്ന രണ്ട് പെൺകുട്ടികൾ അറസ്റ്റിൽ. പബ്ലിക് മോറൽസ് ആന്റ് ട്രാഫിക്കിംഗ് ഡിപ്പാർട്ട്‌മെന്റ് പ്രതിനിധീകരിക്കുന്ന ജനറൽ ഡിപ്പാർട്ട്‌മെന്റ് ഓഫ് ക്രിമിനൽ ഇൻവെസ്റ്റിഗേഷനാണ് ഇവരെ പിടികൂടിയത്. അന്വേഷണത്തിനും സൂക്ഷ്മപരിശോധനയ്ക്കും ശേഷം രണ്ട് പ്രതികളും ടൂറിസ്റ്റ് എൻട്രി വിസയിൽ രാജ്യത്ത് പ്രവേശിച്ചത് ഫീസ് ഈടാക്കി നിയമവിരുദ്ധ പ്രവർത്തനങ്ങൾ നടത്തുക എന്ന ലക്ഷ്യത്തോടെയാണെന്ന് വ്യക്തമായതായി ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്‌മെന്റ് പറഞ്ഞു. രണ്ട് പ്രതികൾക്കെതിരെയും നിയമനടപടിയെടുക്കാൻ ഡിറ്റക്ടീവുകൾ ബന്ധപ്പെട്ട അതോറിറ്റിയിലേക്ക് റഫർ ചെയ്തതായും അധികൃതർ കൂട്ടിച്ചേർത്തു.


കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News