കുവൈത്തിൽ ഇടിയോടുകൂടിയ കനത്ത മഴയ്ക്ക് സാധ്യത; മുന്നറിയിപ്പുമായി ആഭ്യന്തരമന്ത്രാലയം

  • 23/12/2022



കുവൈറ്റ് സിറ്റി : കുവൈത്തിൽ ഇടിയോടുകൂടിയ കനത്ത മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു. ചില പ്രദേശങ്ങളിൽ ദൃശ്യ പരിധി കുറയുമെന്നും വാഹനമോടിക്കുന്നവർ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പ് നൽകി.   കടൽ തിരമാലകൾ 7 അടിയിലധികം ഉയരത്തിൽ എത്തിയേക്കാം,  കാലാവസ്ഥാ മുന്നറിയിപ്പിന്റെ ദൈർഘ്യം  ഉച്ചയ്ക്ക് 12:00 മുതൽ അർദ്ധരാത്രി വരെ ആയിരിക്കും. കാലാവസ്ഥാ മുന്നറിയിപ്പിനെത്തുടർന്ന്  അടിയന്തിര സാഹചര്യങ്ങളിൽ ആഭ്യന്തര  മന്ത്രാലയത്തിന്റെ എമർജൻസി നമ്പർ 112 ബന്ധപ്പെടാൻ മടിക്കരുതെന്നും അറിയിച്ചു.  


കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News