ഫർവാനിയയിൽ കെട്ടിടത്തിന് തീപിടിച്ചു; താമസക്കാർക്ക് പരിക്ക്

  • 23/12/2022


കുവൈത്ത് സിറ്റി: ഫർവാനിയ കെട്ടിടത്തിന് തീപിടിച്ചുണ്ടായ അപകടത്തിൽ നിരവധി താമസക്കാർക്ക് പരിക്കേറ്റു. ഫർവാനിയ, ജലീബ് അൽ ഷുവൈക്ക്, സെർച്ച് ആൻഡ് റെസ്ക്യൂ സെന്റേഴ്സ് ഫയർ ഫോഴ്സ് ടീമുകളാണ് രക്ഷാപ്രവർത്തനം നടത്തിയത്. ഒമ്പത് നിലകളുള്ള കെട്ടിടത്തിന്റെ ഒന്നാം നിലയിലാണ് തീരിടിത്തമുണ്ടായത്. കടുത്ത പുകയാണ് ഇവിടെ നിന്ന് ഉയർന്നത്. അഗ്നിശമന സേനാംഗങ്ങൾ ഉടൻ തന്നെ കെട്ടിടത്തിൽ നിന്ന് താമസക്കാരെ ഒഴിപ്പിക്കുകയും തീ അണയ്ക്കുകയും ചെയ്തു. ചെറിയ പൊള്ളലേറ്റ രണ്ട് പേർക്ക് പുറമേ നിരവധി പേർക്ക് ശ്വാസം മുട്ടലുണ്ടായെന്നും അവരെ ആശുപത്രിയിലേക്ക് കൊണ്ടുപോയെന്നും അഡ്മിനിസ്ട്രേഷൻ കൂട്ടിച്ചേർത്തു.


കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News