വെടിയുണ്ടകൾക്കും കാരുണ്യം നീട്ടുന്ന കൈകൾക്കുമിടയിൽ കുവൈത്തിലെ തെരുവ് നായ്ക്കൾ

  • 24/12/2022



കുവൈത്ത് സിറ്റി: ഈന്തപ്പനകളുടെ തണലിനു കീഴിൽ ജഹ്‌റയുടെ തെരുവുകളിലും നടപ്പാതകളിലും അലഞ്ഞുതിരിയുന്ന തെരുവുനായ്‌ക്കളിലേക്ക് നന്മയുടെ കൈ നീട്ടി വോളന്റിയർമാർ. തെരുവ് നായ്ക്കളെ കൂട്ടമായി വെടിവെച്ച് കൊല്ലുന്നത് അടക്കമുള്ള പ്രശ്നങ്ങൾ റിപ്പോർട്ട് ചെയ്യുന്നതിനിടെ ഹൃദയങ്ങളിൽ മാനുഷിക മൂല്യമുയർത്തിയാണ് നായ്ക്കുട്ടികൾക്ക് വോളന്റിയർമാർ ഭക്ഷണം എത്തിക്കുന്നത്. ദൈവദൂതന്റെ വാക്കുകൾക്ക് അനുസൃതമായി മൃഗങ്ങളെ പോറ്റുന്നതിലും ദയ കാണിക്കുന്നതിലും വലിയ പ്രതിഫലമുണ്ടെന്ന് അൽ ഇഹ്‌സാൻ ചാരിറ്റബിൾ ഫൗണ്ടേഷന്റെ ഡയറക്ടർ ബോർഡ് ചെയർമാൻ ഷെയ്ഖ് ബദർ അൽ ഹജ്‌റഫ് പറഞ്ഞു. മനുഷ്യനെ ദ്രോഹിക്കുന്ന വിഷമുള്ള നായയല്ലാതെ മൃഗങ്ങളെയോ നായ്ക്കളെയോ കൊല്ലുന്നത് അനുവദനീയമല്ല. ഇസ്ലാം കരുണയുടെയും ദയയുടെയും മതമാണെന്നും ഈ കരുണയിൽ മനുഷ്യരും മൃഗങ്ങളും എല്ലാ ജീവികളും ഉൾപ്പെടുന്നുവെന്നും അദ്ദേഹം ഊന്നിപ്പറഞ്ഞു.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News