ഷുവൈക്കിലെ കാർ റിപ്പയർ ഗാരേജുകളിൽ പരിശോധന; 300 ഓളം നിയമലംഘനങ്ങൾ കണ്ടെത്തി.

  • 24/12/2022

കുവൈത്ത് സിറ്റി: ഷുവൈഖ് ഇൻഡസ്ട്രിയൽ ഏരിയയിലെ വിവിധ കാർ റിപ്പയർ ഗാരേജുകളിൽ ട്രാഫിക് ഡിപ്പാർട്ട്‌മെന്റ് പരിശോധന ക്യാമ്പയിൻ നടത്തി. രണ്ട് മണിക്കൂറിനുള്ളിൽ 300 ഓളം നിയമലംഘനങ്ങളാണ് കണ്ടെത്തിയത്. ബ്രിഗേഡിയർ ജനറൽ മെഷാൽ അൽ സുവൈജിയുടെ നേതൃത്വത്തിൽ നടന്ന ക്യാമ്പയിൻ ആഭ്യന്തര മന്ത്രി ഷെയ്ഖ് തലാൽ അൽ ഖാലിദിന്റെ നിർദ്ദേശപ്രകാരമായിരുന്നു. രാജ്യത്തുടനീളമുള്ള നിയമലംഘകരെ നിരീക്ഷിക്കാനും പ്രധാനമായും ബന്ധപ്പെട്ട അതോറിറ്റികളുടെ മുൻകൂർ അനുമതിയില്ലാതെ അപകടത്തിൽപ്പെട്ട കാറുകളുടെ അറ്റകുറ്റപ്പണികൾ നടക്കുന്നത് കണ്ടെത്താനുമായിരുന്നു നിർദേശം.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News