കുവൈത്തിലെ ഗതാഗതക്കുരുക്ക് പരിഹരിക്കുന്നതിന് ഫ്ലെക്സിബിൾ പ്രവൃത്തി സമയത്തിലേക്ക് മാറ്റം; പഠനം നടക്കുന്നു

  • 24/12/2022

കുവൈത്ത് സിറ്റി: ഗതാഗതക്കുരുക്ക് പരിഹരിക്കുന്നതിനായി സൗകര്യപ്രദമായ പ്രവൃത്തി സമയം ഉടൻ നടപ്പിലാക്കുന്നതിനുള്ള പഠനങ്ങൾ തയ്യാറാക്കാൻ സർക്കാർ ഏജൻസികളുടെ നേതാക്കളെ ചുമതലപ്പെടുത്തുന്ന പ്രക്രിയയിലേക്ക് കട‌ന്ന് മന്ത്രിമാർ. പ്രധാനമന്ത്രി ഷെയ്ഖ് അഹമ്മദ് നവാഫ് അൽ അഹമ്മദ് അൽ സബാഹിന്റെ നിർദേശപ്രകാരം നീതിന്യായ മന്ത്രിയും ഔഖാഫ് മന്ത്രിയുമായ അബ്ദുൽ അസീസ് അൽ മജീദ്, അതിന്റെ സാധ്യതകൾ പഠിക്കുന്നതിനായി നിർദേശിച്ച് കൊണ്ട് നീതിന്യായ അണ്ടർസെക്രട്ടറിക്ക് കത്തയച്ചു. ഒരുവശത്ത് റോഡിലെ തിരക്ക് കുറയ്ക്കുന്നതിനൊപ്പം ജീവനക്കാരന്റെ ഔദ്യോഗിക ജോലി സമയം രണ്ട് ഭാഗങ്ങളാക്കാനും അതനുസരിച്ച്  വിഭജിക്കാനുമുള്ള നടപടികളാണ് പുരോ​ഗമിക്കുന്നത്.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News