ക്യാൻസർ കോശങ്ങളെ നശിപ്പിക്കുന്ന ചികിത്സാ സംയുക്തങ്ങൾക്ക് പേറ്റന്റ് നേടി കുവൈത്തി

  • 24/12/2022



കുവൈത്ത് സിറ്റി: രാജ്യത്തിന് അഭിമാനകരമായ ശാസ്ത്ര കണ്ടെത്തലുമായി കുവൈത്തി വിദ​ഗ്ധൻ. ഓക്സിജൻ തന്മാത്രയെ ഫലപ്രദമായ തന്മാത്രയാക്കി മാറ്റാൻ കഴിവുള്ള ഒപ്റ്റിക്കൽ ഗുണങ്ങളുള്ള പുതിയ സംയുക്തങ്ങൾ നിർമ്മിക്കുന്നതിനുള്ള പേറ്റന്റ് ആണ് കുവൈത്ത് യൂണിവേഴ്സിറ്റിയിലെ കോളേജ് ഓഫ് സയൻസിലെ ഫാക്കൽറ്റി അംഗം ഡോ. ​​സാദ് മഖ്സീദ് നേടിയത്. ഇതിന് കാൻസർ കോശങ്ങളെ നശിപ്പിക്കാനുള്ള ശേഷുയുണ്ട്. 

കുവൈറ്റ് ഫൗണ്ടേഷൻ ഫോർ ദി അഡ്വാൻസ്‌മെന്റ് ഓഫ് സയൻസസ് ആണ് ഈ പദ്ധതിക്ക് ധനസഹായം നൽകുന്നത്. ഈ നേട്ടത്തിന് നൂതനവും എളുപ്പവുമായ രീതിയിൽ ഗവേഷണ സാമഗ്രികളുടെ സവിശേഷതകളിൽ മാറ്റം വരുത്താനും കാൻസർ കോശങ്ങളുടെ ചികിത്സയിൽ ഉപയോഗിക്കുന്നതിന് ആവശ്യമായ സവിശേഷതകൾ നേടാനും കഴിയുമെന്ന് സർവ്വകലാശാല വ്യക്തമാക്കി. ഈ പദാർത്ഥത്തിന്റെ സവിശേഷത വെള്ളത്തിൽ എളുപ്പത്തിൽ ലയിക്കുന്നു എന്നതിനൊപ്പം അതിന്റെ ഒപ്റ്റിക്കൽ ഗുണങ്ങൾ നിലനിർത്തുന്നു എന്നുള്ളതുമാണെന്നും അധികൃതർ വിശദീകരിച്ചു.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News