മഴ: 218 പരാതികൾ കുവൈറ്റ് മെഡിക്കൽ എമർജൻസി വിഭാഗം കൈകാര്യം ചെയ്തു

  • 24/12/2022

കുവൈത്ത് സിറ്റി: വെള്ളിയാഴ്ച പുലർച്ചെ മുതൽ വൈകുന്നേരം ഏഴു വരെ മഴയെത്തുടർന്ന് വിവിധ പ്രദേശങ്ങളിലായി 218 പരാതികൾ മെഡിക്കൽ എമർജൻസി വിഭാഗം കൈകാര്യം ചെയ്തു. വീടുകളിൽ നിന്ന് ആരോഗ്യ കേന്ദ്രങ്ങളിലേക്കും പൊതു ആശുപത്രികളിലേക്കും രോഗികളെ മാറ്റുന്നതുമായി ബന്ധപ്പെട്ട 185 റിപ്പോർട്ടുകൾക്ക് പുറമെ 33 ട്രാഫിക് അപകടങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. മഴയെത്തുടർന്നുണ്ടാകുന്ന എമർജൻസികൾ കൈകാര്യം ചെയ്യാൻ ആശുപത്രികൾ സജ്ജമായിരുന്നു.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News