മഴ: വെള്ളക്കെട്ട് എവിടെയുമില്ല; മികച്ച പ്രവർത്തനവുമായി പൊതുമരാമത്ത് മന്ത്രാലയ സംവിധാനങ്ങൾ

  • 24/12/2022

കുവൈത്ത് സിറ്റി: വെള്ളിയാഴ്ച പെയ്ത മഴയിൽ ഡ്രെയിനിനേജ് ശൃംഖല പ്രതീക്ഷിച്ച നിലവാരത്തിൽ പ്രവർത്തിച്ചുവെന്ന് വർക്ക് മന്ത്രാലയത്തിലെ ആസൂത്രണ മേഖലയുടെ അസിസ്റ്റന്റ് അണ്ടർ സെക്രട്ടറിയും വക്താവുമായ എഞ്ചിനിയർ അഹമ്മദ് അൽ സലാഹ് അറിയിച്ചു. വെള്ളിയാഴ്ച വൈകുന്നേരം ഒമ്പത് മണി വരെ ഹൈവേകളോ ഉൾ റോഡുകളോ ടണലുകളോ അടയ്ക്കേണ്ടി വന്നിട്ടില്ല. രാജ്യത്തെ ഗവർണറേറ്റുകളുടെ ഒരു ഭാഗത്തും വെള്ളക്കെട്ടും ഉണ്ടായിട്ടില്ല. എമിർജൻസി ടീമുകളെ അണിനിരത്തുകയും, ഏതെങ്കിലും അടിയന്തര സാഹചര്യം മുൻനിർത്തി വിവിധ പ്രദേശങ്ങളിലും ഹോട്ട്‌സ്‌പോട്ടുകളിലും പൊതുമരാമത്ത് മന്ത്രാലയം ഉദ്യോഗസ്ഥരെയും സംവിധാനങ്ങളെയും വിന്യസിക്കുകയും ചെയ്തിരുന്നു.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News