പുതുവത്സരാഘോഷം: നിയമ ലംഘകരെ നേരിടാൻ കുവൈത്തിൽ 8000 പോലീസുകാർ, 900 പട്രോൾ യൂണിറ്റുകൾ.

  • 24/12/2022

കുവൈറ്റ് സിറ്റി : പുതുവത്സര ആഘോഷങ്ങൾ നിയന്ത്രിക്കാനായി കുവൈത്തിൽ  8000 പോലീസുകാർ, 900 പട്രോൾ യൂണിറ്റുകളെയും  വിന്യസിക്കുമെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചതായി പ്രാദേശിക പത്രം റിപ്പോർട്ട് ചെയ്തു. പ്രധാന റോഡുകൾ, ജാബർ ബ്രിഡ്ജ്, ഫാമുകൾ, ക്യാമ്പുകൾ, ചാലറ്റുകൾ, ഷോപ്പിംഗ് മാളുകൾ എന്നിവിടങ്ങളിൽ സുരക്ഷാ ഉദ്യോഗസ്ഥരെ വിന്യസിക്കുക, ആരാധകർക്ക് പരമാവധി സുരക്ഷ ഒരുക്കുന്നതിന് പള്ളികൾ സുരക്ഷിതമാക്കുക, ചില വഴികളുടെ ചുറ്റുപാടുകൾ അടച്ചിടുക, അധാർമ്മിക പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നവരെ പിടികൂടുക  എന്നീ കർശന ഇടപെടൽ  നിർദ്ദേശങ്ങൾ പുറപ്പെടുവിച്ച്‌ ആഭ്യന്തര മന്ത്രാലയം. എല്ലാ പൗരന്മാരോടും താമസക്കാരോടും നിയമം അനുസരിക്കാനും അവരുടെ സുരക്ഷയ്ക്കും സുരക്ഷക്കായി  പ്രവർത്തിക്കുന്ന പോലീസ് ഉദ്യോഗസ്ഥരുമായി സഹകരിക്കാനും ആഹ്വാനം ചെയ്തു


കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News