ജനുവരി രണ്ടാം പകുതിയിൽ കുവൈത്തിലെ താപനില പൂജ്യത്തിന് താഴെയെത്തുമെന്ന് മുന്നറിയിപ്പ്

  • 25/12/2022

കുവൈത്ത് സിറ്റി: വടക്കുപടിഞ്ഞാറൻ കാറ്റ് വീശുന്നതോടെ ജനുവരി രണ്ടാം പകുതിയിൽ താപനില പൂജ്യത്തിന് താഴെയെത്തുമെന്ന് അറബ് യൂണിയൻ ഫോർ ആസ്ട്രോണമി ആൻഡ് സ്പേസ് സയൻസസ് അം​ഗം ബദർ അൽ അമീറ അറിയിച്ചു. ജനുവരി രണ്ടിന്  നക്ഷത്രം ,അൽ ഷൂല പ്രത്യക്ഷപ്പെടും. ഇത് 13 ദിവസം നീണ്ടുനിൽക്കും. അതിനുശേഷം അൽ സ്ക്വയർ അവസാനിക്കും. ഇത് ശീതകാല സീസണുകളിൽ ആദ്യത്തേതാണ്. അൽ മുറബാനിയയുടെ അവസാനത്തിന് ശേഷമാണ് ണ്ടാം സീസണിലേക്ക് പ്രവേശിക്കുന്നത്. അത് അൽ അസിർഖ് ആണ്. വർഷത്തിലെ ഏറ്റവും തണുപ്പുള്ള ദിവസമായി ഇത് കണക്കാക്കപ്പെടുന്നതെന്നും  ബദർ അൽ അമീറ പറഞ്ഞു.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News