ചില മരുന്നുകൾ പ്രവാസികൾക്ക് ലഭിക്കില്ല; നിർദ്ദേശവുമായി കുവൈറ്റ് ആരോഗ്യ മന്ത്രാലയം

  • 25/12/2022


കുവൈത്ത് സിറ്റി: അയൽ രാജ്യങ്ങളുമായി മരുന്നുവില ഏകീകരിക്കുന്നത് സംബന്ധിച്ച് ആരോഗ്യ മന്ത്രാലയം പഠനം നടത്തുന്നു. ഇതുമായി ബന്ധപ്പെട്ട് ആരോഗ്യ മന്ത്രാലയത്തിലെയും മറ്റ് മന്ത്രാലയങ്ങളിലെയും നേതൃത്വങ്ങളും ഫെഡറേഷൻ ഓഫ് ഡ്രഗ് ഇംപോർട്ടേഴ്‌സുമായി ഒരു യോഗം നടന്നു. ഈ നടപടി പൂർത്തിയാക്കാനുള്ള താത്പര്യമാണ്  ആരോഗ്യമന്ത്രി ഡോ. അഹമ്മദ് അൽ അവാദിയുടെ അറിയിച്ചത്. എല്ലാ വശങ്ങളും കണക്കിലെടുത്ത്, പ്രത്യേകിച്ച് രോഗികൾക്ക് ന്യായമായ വിലയിൽ സുരക്ഷിതമായ മരുന്ന് നൽകാനാണ് ലക്ഷ്യമിടുന്നത്.

ആരോഗ്യ മന്ത്രാലയം പൗരന്മാർക്ക് മാത്രം വിതരണം ചെയ്യുന്ന ലിസ്റ്റിലേക്ക് പുതിയ ഒരു കൂട്ടം മരുന്നുകൾ കൂടെ ചേർത്തിട്ടുണ്ട്. കൂടാതെ അവ പ്രവാസികൾക്ക് വിതരണം ചെയ്യരുതെന്ന് ആരോഗ്യ മേഖലയിലെ എല്ലാ ഫാർമസിസ്റ്റുകൾക്കും ഡോക്ടർമാർക്കും സർക്കുലറിലൂടെ നിർദ്ദേശം നൽകി. 26 മരുന്നുകളാണ് ഈ ലിസ്റ്റിലുള്ളത്. കുവൈത്ത് പൗരൻമാരായ രോഗികൾക്ക് 372 കോംപ്ലിമെന്ററി മരുന്നുകൾ വിതരണം ചെയ്യുന്നത് പരിമിതപ്പെടുത്താനുള്ള സമാനമായ തീരുമാനത്തിന് ശേഷമാണ് ഈ പ്രഖ്യാപനവും വന്നിട്ടുള്ളത്.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News