പ്രവാസി തൊഴിലാളികളുടെ അവകാശങ്ങൾ സംരക്ഷിക്കും; 55-ാം വാർഷികം ആഘോഷിച്ച് കുവൈത്ത് ജനറൽ യൂണിയൻ ഓഫ് വർക്കേഴ്സ്

  • 25/12/2022

കുവൈത്ത് സിറ്റി: കുവൈത്ത് തൊഴിലാളികളുടെ ജനറൽ യൂണിയൻ ഞായറാഴ്ച 55-ാം വാർഷികം ആഘോഷിക്കുന്നു. തൊഴിലാളികളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനും വിവിധ തൊഴിൽ മേഖലകളിലെ സ്ത്രീ പങ്കാളിത്തം പ്രോത്സാഹിപ്പിക്കുന്നതിനുമായാണ് യൂണിയൻ സ്ഥാപിതമായത്. 1967 ഡിസംബർ 25 ന്, പൊതുമേഖലയിലെ തൊഴിലാളികളും പെട്രോളിയം, പെട്രോകെമിക്കൽ വ്യവസായങ്ങളിലെ ലേബർ യൂണിയനും ഉൾപ്പെടെ 15 സബ് യൂണിയനുകളുടെ കുട എന്ന നിലയിലാണ് ഇത് സ്ഥാപിതമായത്. തൊഴിലാളി വിഭാഗത്തിന്റെ അവകാശങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിച്ച് പ്രവർത്തിക്കുക എന്നുള്ളതായിരുന്നു ലക്ഷ്യം. സ്ത്രീ ശാക്തീകരണം, പൊതുകാര്യങ്ങളിൽ ഇടപെടൽ തുടങ്ങിയ വിഷയങ്ങൾക്ക് പുറമേ, അതായത് തൊഴിലാളിവർഗവുമായി ബന്ധപ്പെട്ട കാര്യങ്ങളിലും തുടക്കം മുതൽ പ്രവാസി തൊഴിലാളികളുടെ ഉൾപ്പെടെയുള്ള വിഷയങ്ങളിൽ യൂണിയൻ ഇടപെ‌ടുന്നത് തുടർന്നു.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News