സർക്കിൾ ലൂപ്പ് സൂചിക; അറബ് ലോകത്ത് കുവൈത്ത് രണ്ടാം സ്ഥാനത്ത്

  • 25/12/2022

കുവൈത്ത് സിറ്റി: സർക്കിൾ ലൂപ്പ് സൂചികയിൽ ആ​ഗോള തലത്തിൽ 49-ാം സ്ഥാനവും അറബ് ലോകത്ത് രണ്ടാം സ്ഥാനവും നേടി കുവൈത്ത്. റിമോർട്ട് വർക്ക് അളക്കുന്നതിൽ വൈദഗ്ധ്യം നേടിയിട്ടുള്ളവരാണ് സർക്കിൾ ലൂപ്പ്. ആഗോളതലത്തിൽ 52-ാം സ്ഥാനത്തുള്ള അമേരിക്ക പോലുള്ള വികസിത രാജ്യങ്ങൾക്കും 53-ാം സ്ഥാനം നേടിയ ചൈനയ്ക്കും മുന്നിലാണ് കുവൈത്തിൽ സ്ഥാനം നേടിയത്. ശരാശരി ഇന്റർനെറ്റ് വേഗതയും ചെലവും ഉൾപ്പെടുന്ന സൂചികയിലെ മൊത്തം ഘടകങ്ങളിൽ 50 പോയിന്റും കുവൈത്ത് നേടി.  

കുവൈത്തിലെ ഇന്റർനെറ്റ് ചെലവ് 84.8 ഡോളറാണ്. ഇതിന് പുറമെ ഒരു മുറിയുടെ പ്രതിമാസ വാടക 890 ഡോളറാണ്. ശരാശരി ഫിക്സഡ് ബ്രോഡ്‌ബാൻഡ് ഇന്റർനെറ്റ് വേഗത, ജോലി അവധിക്കാല വിസ അനുവദിക്കുന്ന രാജ്യങ്ങൾ, കുടിയേറ്റക്കാരുടെ സ്വീകാര്യത, ഒരു കിടപ്പുമുറി അപ്പാർട്ട്‌മെന്റിന്റെ ശരാശരി വാടക ചെലവ് എന്നിവയുൾപ്പെടെ ഒരു കൂട്ടം രീതിശാസ്ത്രം ഉപയോ​ഗിച്ചാണ് ർക്കിൾ ലൂപ്പ് സൂചിക രാജ്യങ്ങളെ തരംതിരിച്ചിട്ടുള്ളത്.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News