കെപിടിസിയുടെ ആദ്യത്തെ ഇലക്ട്രിക് ബസ് കുവൈത്തിലെത്തി

  • 25/12/2022

കുവൈത്ത് സിറ്റി: രാജ്യത്തേക്ക് ആദ്യത്തെ ഇലക്ട്രിക് മാസ് ട്രാൻസിറ്റ് ബസ് സംവിധാനം വരുന്നു. കുവൈത്ത് പൊതുഗതാഗത കമ്പനിയായ കെപിടിസിയും അൽ ഖുറൈൻ ഓട്ടോമോട്ടീവ് ട്രേഡിംഗ് കമ്പനിയും ചേർന്നാണ് ഇക്കാര്യം അറിയിച്ചത്. കുവൈത്തിലെ ചൈനീസ് അംബാസഡർ ഷാങ് ജിയാൻവെയ്, ചൈനീസ് എംബസിയുടെ ഇക്കണോമിക് ആന്റ് കൊമേഴ്‌സ്യൽ ഓഫീസിൽ നിന്നുള്ള ചെങ് യോങ്‌രു, അൽ ഖുറൈൻ ഓട്ടോമോട്ടീവ് ട്രേഡിംഗ് കമ്പനിയുടെ ചെയർമാനും സിഇഒയുമായ അഹമ്മദ് അൽ മുതവ കുവൈറ്റ് പബ്ലിക് ട്രാൻസ്പോർട്ട് കമ്പനി സിഇഒ മൻസൂർ അബ്ദുൾ മൊഹ്‌സെൻ അൽ സാദ് എന്നവരുടെ സാന്നിധ്യത്തിത്തിലാണ്  ഇലക്ട്രിക് ബസിന്റെ ഔദ്യോഗിക ലോഞ്ച് നടന്നത്. ചൈന ആസ്ഥാനമായുള്ള കിംഗ്‌ലോങ് ആണ് ഇലക്ട്രിക് ബസ് നിർമ്മിച്ചിരിക്കുന്നത്.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News