കുവൈറ്റ് ബാങ്ക് അക്കൗണ്ടുകൾ അന്താരാഷ്ട്ര സംഘങ്ങൾ ലക്ഷ്യമിടുന്നു; മുന്നറിയിപ്പ്

  • 25/12/2022


കുവൈത്ത് സിറ്റി: കുവൈത്തി ബാങ്ക് അക്കൗണ്ടുകൾ ലക്ഷ്യമിടുന്ന അന്താരാഷ്ട്ര സംഘങ്ങളെ കുറിച്ച് മുന്നറിയിപ്പ് നൽകി സാങ്കേതിക വിദ​ഗ്ധർ. സംശയാസ്പദമായ ആപ്ലിക്കേഷനുകൾ ഉപയോഗിച്ച് സ്വകാര്യ ഡാറ്റ ഹാക്ക് ചെയ്യാനും പിന്നീട് അവരുടെ ഉടമകളെ ബ്ലാക്ക് മെയിൽ ചെയ്ത് പണം തട്ടുന്നതുമാണ് ഇവരുടെ രീതി. നേരത്തെ, ഇലക്ട്രോണിക് തട്ടിപ്പിനെക്കുറിച്ച് പബ്ലിക് പ്രോസിക്യൂഷൻ മുന്നറിയിപ്പ് നൽകുകയും ഇരകളിൽ നിന്ന് 300 പരാതികൾ ലഭിച്ചതായി അറിയിക്കുകയും ചെയ്തിരുന്നു. 

കുവൈത്തിലും വിദേശത്തും പ്രവർത്തിക്കുന്ന ചില സംഘങ്ങൾ മൊബൈൽ ഫോണുകളിൽ ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്തു സ്വകാര്യ വിവരങ്ങൾ തട്ടിയെടുത്താണ് തട്ടിപ്പ് നടത്തുന്നത്. കൂടാതെ ക്രെഡിറ്റ് കാർഡ് നമ്പറുകളും തട്ടിയെടുക്കുന്നുണ്ട്. സാമ്പത്തിക, വിപണന സേവനങ്ങൾ എന്നിവ നൽകിയും സമ്മാനങ്ങൾ നേടിയെന്ന് പറഞ്ഞ് അവരെ കബളിപ്പിച്ചും സംഘം പണം തട്ടുന്നുണ്ട്. പുരുഷന്മാരും സ്ത്രീകളും ഈ തട്ടിപ്പ് സംഘത്തിൽ പ്രവർത്തിക്കുന്നുണ്ടെന്ന് അധികൃതർ പറഞ്ഞു.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News