പുതുവത്സര ആഘോഷം; കുവൈറ്റ് വീമാനത്താവളം വഴി സഞ്ചരിക്കാനൊരുങ്ങുന്നത് 139,000 യാത്രക്കാർ

  • 25/12/2022

കുവൈറ്റ് സിറ്റി:  2023 ലെ പുതുവത്സര അവധിക്കാലത്തോടനുബന്ധിച്ച് യാത്രക്കാർക്ക് പുറപ്പെടുന്നതിനായും  എത്തിച്ചേരുന്നതിനായും സൗകര്യമൊരുക്കുന്നതിനും  കുവൈറ്റ് അന്താരാഷ്ട്ര വിമാനത്താവളം പരമാവധി സജ്ജമായിക്കഴിഞ്ഞു.

ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ  പുറത്തിറക്കിയ സ്ഥിതിവിവരക്കണക്കുകൾ പ്രകാരം 1,39,000 യാത്രക്കാർ കുവൈറ്റ് വിമാനത്താവളം വഴി സഞ്ചരിക്കും, 1,284 വിമാനങ്ങൾ ഡിസംബർ 29 മുതൽ 2023 ജനുവരി 1 വരെ പുറപ്പെടുകയും എത്തിച്ചേരുകയും ചെയ്യും. ദുബായ്, ദോഹ, കെയ്‌റോ, ഇസ്താംബുൾ, ജിദ്ദ എന്നിവയാണ് ഏറ്റവും മുന്നിൽ. റിസർവേഷനുകളുടെ അടിസ്ഥാനത്തിൽ 642 വിമാനങ്ങൾ 78,000 യാത്രക്കാരുമായി പുറപ്പെടുമ്പോൾ 642 വിമാനങ്ങൾ 61,000 യാത്രക്കാരുമായി എത്തുന്നു.

വിമാനത്താവളത്തിലെ യാത്രക്കാരുടെ തിരക്ക്  നിയന്ത്രിക്കാൻ ലക്ഷ്യമിട്ടുള്ള ഫീൽഡ് പ്ലാനുകൾ നടപ്പിലാക്കാൻ ടീമുകൾ രാപ്പകൽ പ്രവർത്തിക്കുന്നുമുണ്ട്, ഗേറ്റുകളിലും ട്രാൻസിറ്റ് ഏരിയയിലും പുറപ്പെടൽ, വരവ് ഹാളുകളിലും ജീവനക്കാരുടെ എണ്ണം ഇരട്ടിയാകും.

ജോലി വേഗത്തിൽ പൂർത്തീകരിക്കുന്നതിനും നടപടിക്രമങ്ങൾ സുഗമമാക്കുന്നതിനും കസ്റ്റംസ്, ആഭ്യന്തര മന്ത്രാലയങ്ങളുമായി ഏകോപിപ്പിക്കുന്നതിനും തിരക്കേറിയ സമയങ്ങളിൽ അധിക "കൗണ്ടറുകൾ" പ്രവർത്തിപ്പിക്കുന്നതിനും ആഗമന, പുറപ്പെടൽ ഹാളുകളും അനുബന്ധ സേവനങ്ങളും സജ്ജീകരിച്ചിട്ടുണ്ട് 

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News