ലോകത്തിലെ ഏറ്റവും ജനപ്രിയമായ വിഭവങ്ങളുടെ പട്ടിക; കുവൈത്തിനും അഭിമാനിക്കാം

  • 26/12/2022


കുവൈത്ത് സിറ്റി: ലോകമെമ്പാടുമുള്ള പ്ലാറ്റ്‌ഫോമിൽ  ഓർഡർ ചെയ്ത ഏറ്റവും ജനപ്രിയമായ വിഭവങ്ങളുടെ പട്ടിക പുറത്ത് വിട്ട് ഡെലിവറൂ. ഏറ്റവും മികച്ച 100  വിഭവങ്ങളുടെ പട്ടികയാണ് തയാറാക്കിയിട്ടുള്ളത്. 2022ൽ ലോകമെമ്പാടും ഓർഡർ ചെയ്ത ഡെലിവറൂവിലെ മികച്ച 100 വിഭവങ്ങളുടെ പട്ടികയിൽ കുവൈത്തിൽ നിന്നുള്ള ഒമ്പത് വിഭവങ്ങളും ഉൾപ്പെടുന്നുണ്ട്. ബർഗറുകൾ മുതൽ ഷവർമ വരെയാണ് ഈ അന്താരാഷ്ട്ര പട്ടികയിൽ ഇടം നേടിയിരിക്കുന്നത്. 

സ്റ്റാർബക്‌സിൽ നിന്നുള്ള ഐസ്ഡ് അമേരിക്കാനോ കോഫി, തിനീസ് ബർഗറിൽ നിന്നുള്ള ഒറിജിനൽ ബർഗർ, ചിക്‌സിൽ നിന്നുള്ള സ്വീറ്റ് ചിക്ക്, ഫൈവ് ഗയ്‌സിൽ നിന്നുള്ള ചീസ് ബർഗർ, ബേക്കിൽ നിന്നുള്ള ടോപ്പിങ്ങുകളുള്ള മിനി കപ്പ്, ഫിരീജ് സ്വീലെയിൽ നിന്നുള്ള ചിക്കൻ മച്ച്‌ബൂസ്, റൈസിംഗ് കെൻസിൽ നിന്നുള്ള ബോക്‌സ് കോംബോ, ചിക്കൻ മൈ കോസ് സാൻഡ്‌വിച്ച് ഷേക്ക് ഷാക്കിൽ നിന്നുള്ള ഒരു ഷാക്ക് ബർഗർ തുടങ്ങിയവയാണ് ഇടം നേടിയത്.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News