കുവൈത്തിലെ പ്രവാസികൾക്കുള്ള ആരോഗ്യ ഇൻഷുറൻസിൽ നിന്നുള്ള വരുമാനം; 15 ശതമാനം വർധന

  • 26/12/2022


കുവൈത്ത് സിറ്റി: പ്രവാസികൾക്കുള്ള ആരോഗ്യ ഇൻഷുറൻസിൽ നിന്നുള്ള ആരോഗ്യ മന്ത്രാലയത്തിന്റെ വരുമാനം കഴിഞ്ഞ വർഷം 15 ശതമാനം അല്ലെങ്കിൽ 13 മില്യൺ കുവൈത്തി ദിനാർ ആയി വർധിച്ചതായി ഔദ്യോഗിക കണക്കുകൾ. മുൻ സാമ്പത്തിക വർഷത്തിലെ 87.116 മില്യൺ കുവൈത്തി ദിനാറിനെ അപേക്ഷിച്ച് 2021/2022 സാമ്പത്തിക വർഷത്തിൽ 100.2 മില്യൺ കുവൈത്തി ദിനാർ ആയാണ് വരുമാനം കൂടിയത്. കഴിഞ്ഞ അഞ്ച് വർഷമായി ആരോഗ്യ ഇൻഷുറൻസ് സേവനങ്ങൾ നൽകുന്നതിൽ നിന്ന് മന്ത്രാലയത്തിന് 490.6 മില്യൺ കുവൈത്തി ദിനാർ വരുമാനം ലഭിച്ചിട്ടുണ്ട്. 

2017/2018 സാമ്പത്തിക വർഷത്തിൽ 94.59 മില്യൺ കെഡി, 2018/2019 സാമ്പത്തിക വർഷം 101.43 മില്യൺ കെഡി, 2019/2020 സാമ്പത്തിക വർഷം 107.28 മില്യൺ കെഡി എന്നിങ്ങനെയാണ് കണക്കുകൾ. അതേസമയം, അയൽരാജ്യങ്ങളുമായി മരുന്നുകളുടെ വില ഏകീകരിക്കുന്നതിനുള്ള സാധ്യതയെക്കുറിച്ച് പഠിക്കുമെന്ന് ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. മന്ത്രാലയത്തിലെയും മറ്റ് സർക്കാർ സ്ഥാപനങ്ങളിലെയും ബന്ധപ്പെട്ട ഉദ്യോഗസ്ഥർ ഈ വിഷയം മരുന്ന് ഇറക്കുമതിക്കാരുടെ ഫെഡറേഷനുമായി നേരത്തെ ചർച്ച നടത്തിയിരുന്നു.


കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News