ഷെയ്ഖ് ജാബർ പാലത്തിൽ അനധികൃത ഫുഡ് ട്രക്കുകൾ കണ്ടെത്താൻ പരിശോധന

  • 26/12/2022

കുവൈത്ത് സിറ്റി: പുതുവത്സര ആഘോഷങ്ങൾ പ്രമാണിച്ച് കർശനമായ സുരക്ഷാ നടപടികളുമായി ആഭ്യന്തര മന്ത്രാലയം. ജാബർ പാലത്തിന്റെ അറ്റത്തുള്ള സബിയ പ്രദേശത്തിന് ചുറ്റും ഭക്ഷണ ട്രക്കുകൾ ഉണ്ടാക്കുന്ന പ്രശ്നങ്ങൾ മന്ത്രാലയം പ്രത്യേകം നിരീക്ഷിക്കുന്നുണ്ട്. വർഷാവസാന അവധി ദിനങ്ങളോട് അനുബന്ധിച്ച് ധാരാളം ഫുഡ് ട്രക്കുകൾ ജാബർ പാലത്തിൽ ഒത്തുകൂടാനുള്ള സാധ്യത പരി​ഗണിച്ച് കൊണ്ട് ആഭ്യന്തര മന്ത്രാലയം ഒരു മുൻകരുതൽ പദ്ധതി വികസിപ്പിച്ചെടുത്തിട്ടുണ്ട്. സുരക്ഷാ പോയിന്റുകളും ട്രാഫിക് പട്രോളിംഗും വിന്യസിച്ച് കൊണ്ടാണ് അധികൃതർ പരിശോധന കടുപ്പിച്ചിരിക്കുന്നത്. ജഹ്‌റ ഗവർണറേറ്റ് മുനിസിപ്പാലിറ്റി വ്യാഴം, വെള്ളി ദിവസങ്ങളിൽ പ്രവർത്തിക്കുമെന്ന് കുവൈത്ത് മുനിസിപ്പാലിറ്റി സ്ഥിരീകരിച്ചു.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News