മരുന്നുകളുടെ ദൗർലഭ്യം പരിഹരിക്കാൻ അടിയന്തിര നടപടി; 230 മില്യൺ കുവൈറ്റ് ദിനാർ അനുവദിച്ചു

  • 26/12/2022



കുവൈത്ത് സിറ്റി: ആശുപത്രികളിലും ആരോഗ്യ സൗകര്യങ്ങളിലും മരുന്നുകളുടെ ദൗർലഭ്യം രാജ്യത്ത് പ്രതിസന്ധി സൃഷ്ടിക്കുമ്പോൾ പരിഹരിക്കാൻ കൂടുതൽ ശ്രമങ്ങളുമായി ആരോ​ഗ്യ മന്ത്രാലയം. മരുന്നുകളുടെയും മെഡിക്കൽ സപ്ലൈകളുടെയും സ്ട്രാറ്റജിക് സ്റ്റോക്ക് വർധിപ്പിക്കാനും മൊത്തം 230 മില്യൺ ദിനാർ കണക്കാക്കി ബജറ്റ് നൽകാനുമുള്ള ആരോഗ്യ മന്ത്രാലയത്തിന്റെ അഭ്യർത്ഥന ധനമന്ത്രാലയം കഴിഞ്ഞയാഴ്ച അംഗീകരിച്ചു. 

2023 ഏപ്രിൽ ആദ്യം പുതിയ ബജറ്റ് ആരംഭിക്കുന്നതിന് മുമ്പ് തുക വിതരണം ചെയ്യുമെന്നാണ് അധികൃതർ വിശദീകരിച്ചിട്ടുള്ളത്.  ഈ തുക നടപ്പ് ആഴ്‌ചയിലോ അടുത്ത ആഴ്‌ചയിലോ മന്ത്രാലയത്തിന്റെ അക്കൗണ്ടിൽ നിക്ഷേപിക്കും. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി പലതരം മരുന്നുകളുടെ ദൗർലഭ്യം മൂലം ആരോഗ്യ മന്ത്രാലയം കടുത്ത പ്രതിസന്ധിയാണ് നേരിട്ട് കൊണ്ടിരുന്നത്. ഇത് വ്യാപകമായ വിമർശനത്തിന് ഇടയാക്കിയിരുന്നു.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News