വിദേശത്ത് നിന്ന് കുവൈത്തിലേക്ക് പൊടികളായി കടത്തി തദ്ദേശീയമായി മയക്കുമരുന്ന് നിർമ്മാണം; മുന്നറിയിപ്പ്

  • 27/12/2022

കുവൈത്ത് സിറ്റി: രാജ്യത്ത് മയക്കുമരുന്നിന്റെ ഉപയോ​ഗം, പ്രത്യേകിച്ച് യുവാക്കൾക്കിടയിൽ വർധിക്കുന്നതിന് തടയിടാൻ സുരക്ഷാ അതോറിറ്റികളുടെ പരിശ്രമങ്ങൾ ഊർജിതമാക്കണമെന്ന് ആഭ്യന്തര മന്ത്രാലയത്തിലെ ഡ്രഗ് കൺട്രോൾ ജനറൽ ഡിപ്പാർട്ട്‌മെന്റ് ഡയറക്ടർ ജനറൽ ബ്രിഗേഡിയർ ജനറൽ മുഹമ്മദ് കബസാർഡ്. ഈ അപകടകരമായ വിപത്തിനെതിരെ പ്രതിരോധത്തിന്റെ ഒരു നിര തന്നെ രൂപപ്പെടുത്തണം. വ്യാവസായികമായി (ലിറിക്ക), (ന്യൂറന്റൈൻ) എന്നറിയപ്പെടുന്ന രണ്ട് പദാർത്ഥങ്ങൾ പോലുള്ളവ മെഡിക്കൽ ആവശ്യങ്ങൾക്കായും ഉപയോ​ഗിക്കാറുണ്ട്.

എന്നാൽ മയക്കുമരുന്ന് വിൽപ്പനക്കാർ സൈക്കോട്രോപിക് പദാർത്ഥങ്ങളെ പ്രോത്സാഹിപ്പിക്കുകയും പ്രത്യേകിച്ച് യുവാക്കൾക്ക് വിറ്റുക്കൊണ്ട് അപകടകരമായ അവസ്ഥയിലേക്ക് രാജ്യത്തെ തള്ളിവിടുകയാണ്. ഇത്തരം പദാർത്ഥങ്ങൾ ദുരുപയോഗം ചെയ്യുമ്പോൾ ആസക്തി ഉണ്ടാക്കുന്നു. കൂടാതെ പ്രൊമോട്ടർമാർ വിദേശത്ത് നിന്ന് പൊടി രൂപത്തിൽ കൊണ്ടുവരികയും തുടർന്ന് അവ പ്രാദേശികമായി നിർമ്മിക്കുകയും ചെയ്യുന്നുണ്ട്. ചിലപ്പോൾ നിയമം മറികടന്നു കൊണ്ട് തെറ്റായ കുറിപ്പടികളോടെ ഫാർമസികളിൽ നിന്ന് വിതരണം ചെയ്യുകയും ചെയ്യുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News