കുവൈത്തിൽ പുതുതായി വികസിപ്പിച്ച ഡീസൽ യൂറോപ്പിലേക്ക് കയറ്റുമതി ചെയ്തു

  • 27/12/2022

കുവൈത്ത് സിറ്റി: രാജ്യത്ത് പുതുതായി വികസിപ്പിച്ച ഡീസൽ ഇന്ധനത്തിന്റെ ആദ്യ കയറ്റുമതി നടത്തി കുവൈത്ത് നാഷണൽ പെട്രോളിയം കമ്പനി. യൂറോപ്യൻ വിപണികളുടെ ആവശ്യകതകൾ നിറവേറ്റുന്ന, പ്രത്യേകിച്ച് ശൈത്യകാലത്ത് ഉപയോ​ഗിക്കാവുന്ന രീതിയിൽ പ്രത്യേക സവിശേഷതകളോടെയാണ് (വിന്റർ ഗ്രേഡ്) ഇത് നിർമ്മിച്ചിട്ടുള്ളത്. 66,000 ടൺ ഇന്ധനമാണ് കയറ്റുമതി ചെയ്തത്. കെഎൻപിസിയുടെ ആഗോള വിപണന മേഖലയുമായി സഹകരിച്ചാണ് കയറ്റുമതി. 

കമ്പനിയുടെ മിന അബ്ദുള്ള റിഫൈനറി നടത്തിയ നിരവധി പഠനങ്ങൾക്കും പരിശോധനകൾക്കും ശേഷമാണ് യൂറോപ്യൻ വിപണികളുടെ അന്തരീക്ഷത്തിന് അനുയോജ്യമായ പ്രത്യേക സവിശേഷതകളോടെയുള്ള ഡീസൽ ഇന്ധനത്തിന്റെ ഉത്പാദനം നടന്നിട്ടുള്ളത്. ഈ സ്പെസിഫിക്കേഷനുകൾ വികസിപ്പിക്കുന്നതിലും മെച്ചപ്പെടുത്തുന്നതിലും കെഎൻപിസിക്ക് വിജയിക്കാനായി. ഡീസൽ ഇന്ധനം അന്താരാഷ്ട്ര നിലവാരത്തിന് അനുസൃതമാക്കുന്നതിന് റിഫൈനറി അതിന്റെ നിരവധി നിർമ്മാണ യൂണിറ്റുകളുടെ പ്രവർത്തന ഘടകങ്ങളിൽ മാറ്റം വരുത്തുകയും ചെയ്തുവെന്ന് കുവൈത്ത് നാഷണൽ പെട്രോളിയം കമ്പനി വൃത്തങ്ങൾ പറഞ്ഞു.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News