വർഷാവസാനവും പുതുവർഷവും; ആഘോഷം കണക്കിലെടുത്ത് സുരക്ഷ കൂട്ടി കുവൈറ്റ് ആഭ്യന്തര മന്ത്രാലയം

  • 27/12/2022

കുവൈത്ത് സിറ്റി: വർഷാവസാനവും പുതുവർഷത്തിന്റെ ആരംഭത്തിന്റെ  ആഘോഷങ്ങൾ മുൻകൂട്ടി കണ്ട് കർശനമായ സുരക്ഷാ നടപടികളുമായി ആഭ്യന്തര മന്ത്രാലയം. സുരക്ഷാ ഉദ്യോഗസ്ഥർക്ക് തലവേദനയായി തീർന്നിട്ടുള്ള ഫുഡ് ട്രക്കുകളെ കർശനമായി നിരീക്ഷിക്കാൻ തന്നെയാണ് മന്ത്രാലയത്തിന്റെ തീരുമാനം. ജാബർ പാലത്തിന്റെ അറ്റത്തുള്ള സാബിയ പ്രദേശത്താണ് ഫുഡ് ട്രക്കുകളുടെ കൂട്ടമുള്ളത്. ആഘോഷ അവസരങ്ങൾ പരി​ഗണിച്ച് ആഭ്യന്തര മന്ത്രാലയം ഒരു സജീവ പദ്ധതി വികസിപ്പിച്ചെടുത്തിട്ടുണ്ടെന്ന് ആഭ്യന്ത്ര മന്ത്രാലയ വൃത്തങ്ങൾ അറിയിച്ചു. 


സുരക്ഷാ പോയിന്റുകൾ സജ്ജീകരിച്ചും ട്രാഫിക്ക് പട്രോളിംഗ് വിന്യാസിച്ചും പരമാവധി സുരക്ഷ ക്രമീകരണങ്ങൾ അധികൃതർ ഒരുക്കും. സുരക്ഷാ ഉദ്യോഗസ്ഥരുടെ നിർദേശങ്ങളോട് നിസ്സഹകരണം ഉണ്ടായാൽ അറസ്റ്റ് അടക്കമുള്ള കടുത്ത നടപടികളിലേക്ക് ക‌ടക്കാനും അധികൃതർ ആലോചിക്കുന്നുണ്ട്. സുരക്ഷാ തയ്യാറെടുപ്പുകൾ ചർച്ച ചെയ്യാൻ ഫീൽഡ് കമാൻഡർമാരുമായി MOI പൊതു സുരക്ഷാ കാര്യങ്ങളുടെ അസിസ്റ്റന്റ് അണ്ടർസെക്രട്ടറി മേജർ ജനറൽ അബ്ദുല്ല അൽ-റജീബ് ചർച്ച നടത്തി 

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News