ആരോഗ്യ സേവനങ്ങൾ നൽകുന്നതിൽ ലിംഗഭേദമില്ലെന്ന് കുവൈറ്റ് ആരോ​​ഗ്യ മന്ത്രാലയം

  • 27/12/2022

കുവൈത്ത് സിറ്റി: സർക്കാർ ആശുപത്രികളും ക്ലിനിക്കുകളും ആരോഗ്യ സേവനങ്ങൾ നൽകുന്നതിൽ ലിംഗഭേദമില്ലെന്ന് ആരോ​​ഗ്യ മന്ത്രാലയം വ്യക്തമാക്കി. പുരുഷന്മാർക്കും സ്ത്രീകൾക്കും ആരോഗ്യ സേവനങ്ങൾ നൽകുന്നതിൽ വ്യത്യാസമുണ്ടെന്ന തരത്തിൽ പ്രചരിക്കുന്ന വാർത്തകൾ മന്ത്രാലയം നിഷേധിച്ചു. എല്ലാ മെഡിക്കൽ സ്ഥാപനങ്ങളും രോഗികളുടെ അവകാശങ്ങളും സ്വകാര്യതയും അവരുമായി ബന്ധപ്പെട്ട വിവരങ്ങളുടെ രഹസ്യസ്വഭാവവും സംരക്ഷിക്കുന്നതിൽ പ്രതിജ്ഞാബദ്ധമാണെന്ന് മന്ത്രാലയം ഊന്നിപ്പറഞ്ഞു. സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന വാർത്തകൾ വിശ്വസിക്കരുതെന്നും  ഔദ്യോഗിക ചാനലുകളിൽ നിന്ന് വിവരങ്ങൾ മാത്രം ശ്രദ്ധിക്കണമെന്നും വൃത്തങ്ങൾ വ്യക്തമാക്കി.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News