സർക്കാർ മേഖലയിലെ തൊഴിലാളികളുടെ എണ്ണം 457,149 ആയി, 80 ശതമാനവും കുവൈത്തികൾ

  • 29/12/2022

കുവൈത്ത് സിറ്റി: രാജ്യത്തെ സർക്കാർ മേഖലയിലെ തൊഴിലാളികളുടെ എണ്ണം 457,149 ആയതായി കണക്കുകൾ. അതിൽ 80.1 ശതമാനം എന്ന നിലയിൽ 366,238 പേരും കുവൈത്തി പൗരന്മാർ തന്നെയാണ്. 19.9 ശതമാനം എന്ന കണക്കിൽ  90,911 കുവൈത്ത് ഇതര പൗരന്മാരും സർക്കാർ മേഖലയിൽ ജോലി ചെയ്യുന്നുണ്ട്. പുരുഷന്മാരുടെ എണ്ണം 148,158 കുവൈത്തികൾ ഉൾപ്പെടെ 198,987ൽ എത്തി, അതായത് മൊത്തം പുരുഷന്മാരുടെ എണ്ണത്തിൽ 74.5 ശതമാനവും പൗരന്മാർ തന്നെയാണ്. 

സ്ത്രീകളുടെ എണ്ണം 218,080 കുവൈത്തികൾ ഉൾപ്പെടെ 258,162 ൽ എത്തി. 84.5 ശതമാനവും കുവൈത്തികൾ തന്നെയാണ്. 2022 ജൂൺ 30 വരെയുള്ള സ്റ്റാറ്റസ് അനുസരിച്ച് സർക്കാർ മേഖലയിലെ തൊഴിലാളികളുടെ എണ്ണത്തെക്കുറിച്ച് സെൻട്രൽ അഡ്മിനിസ്ട്രേഷൻ ഓഫ് സ്റ്റാറ്റിസ്റ്റിക്സ് ആണ് റിപ്പോർട്ട് പുറത്ത് വിട്ടത്.  മൊത്തം ജീവനക്കാരുടെ പകുതിയിലധികവും ജോലി ചെയ്യുന്നത് വിദ്യാഭ്യാസ-ആരോഗ്യ മന്ത്രാലയങ്ങളിലാണ്. ആകെ ജീവനക്കാരുടെ എണ്ണത്തിൽ 53.3 ശതമാനമാണ് ഈ മന്ത്രാലയങ്ങളിൽ ജോലി ചെയ്യുന്നത്. 

133,101 ജീവനക്കാർ അല്ലെങ്കിൽ 36.1 ശതമാനം പേരാണ് വിദ്യാഭ്യാസ മന്ത്രാലയത്തിൽ പ്രവർത്തിക്കുന്നത്. അതേസമയം ആരോ​ഗ്യ മന്ത്രാലയത്തിലെ ജീവനക്കാരുടെ എണ്ണം  63,501 അല്ലെങ്കിൽ ആകെ ജീവനക്കാരുടെ 17.2 ശതമാനത്തിലേക്കത്തി. രണ്ട് മന്ത്രാലയങ്ങളിലും ജോലി ചെയ്യുന്ന കുവൈത്തികളുടെ ശതമാനത്തിൽ വലിയ വ്യത്യാസമുണ്ട്. വിദ്യാഭ്യാസ മന്ത്രാലയത്തിൽ 79.5 ശതമാനവും കുവൈത്തികളാണ്. എന്നാൽ, ആരോ​ഗ്യ മന്ത്രാലയത്തിൽ ഇത് 44.6 ശതമാനം മാത്രമാണ്.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News