കുവൈത്തിലെ ആരോ​ഗ്യ സാഹചര്യം: ആശങ്ക ആവശ്യമില്ല, യാത്ര നിരോധനങ്ങളില്ലെന്ന് അധികൃതർ

  • 29/12/2022

കുവൈത്ത് സിറ്റി: രാജ്യത്തെ ആ​രോ​ഗ്യ സാഹചര്യം ഏറ്റവും മെച്ചപ്പെട്ട അവസ്ഥയിൽ തുടരുകയാണെന്ന് ആരോ​ഗ്യ മന്ത്രാലയം. ചൈനയിലും മറ്റ് ചില രാജ്യങ്ങളിലും കൊവിഡ് വ്യാപനം വീണ്ടും രൂക്ഷമാവുകയും അണുബാധ നിരക്ക് ആഗോളതലത്തിൽ വർധിക്കുകയും ചെയ്ത സാഹചര്യത്തിലാണ് മന്ത്രാലയത്തിന്റെ വിശദീകരണം. ലോകാരോ​ഗ്യ സംഘടനയുമായുള്ള ഏകോപനത്തോടെ എപ്പിഡെമിയോളജിക്കൽ സാഹചര്യങ്ങൾ കൃത്യമായി വിലയിരുത്തുന്നുണ്ടെന്നും ആരോ​ഗ്യ വിഭാ​ഗം വൃത്തങ്ങൾ അറിയിച്ചു. 

രാജ്യത്ത് പ്രതിദിന സ്വാബുകളുടെ എണ്ണത്തിൽ അണുബാധയുടെ ശതമാനം സമീപകാലത്ത് 1 ശതമാനം കവിഞ്ഞിട്ടില്ല. കൂടാതെ കൊവിഡ് മുക്തി  നിരക്ക് 100 ശതമാനത്തിൽ എത്തിനിൽക്കുകയാണ്. മൂന്ന്, നാല് ഡോസ് വാക്സിൻ എടുത്തവരുടെ എണ്ണം എട്ട് മാസത്തെ കണക്കിൽ 217,000 കവിഞ്ഞിട്ടുണ്ട്. വിമാനത്താവളത്തിന്റെ പ്രവർത്തനങ്ങൾ സാധാരണ നിലയിൽ തന്നെ മുന്നോട്ട് പോകുന്നുണ്ട്. യാത്രയ്ക്ക് നിയന്ത്രണങ്ങളൊന്നുമില്ല. സാധാരണ ഷെഡ്യൂൾ അനുസരിച്ച് വിമാന സർവ്വീസുകൾ നടക്കുമെന്നും അധികൃതർ വിശദീകരിച്ചു.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News