ഇന്ന് രാത്രിമുതൽ കുവൈത്തിലെ കുറഞ്ഞ താപനില 3 ഡിഗ്രി വരെ എത്തുമെന്ന് കാലാവസ്ഥാ വകുപ്പ്

  • 29/12/2022

കുവൈറ്റ് സിറ്റി : ഇന്ന്  വ്യാഴാഴ്ച രാത്രി മുതൽ കുവൈറ്റിലെ ചില പ്രദേശങ്ങളിൽ താപനില 3 ഡിഗ്രി സെൽഷ്യസ് വരെ കുറയുമെന്ന് കാലാവസ്ഥാ നിരീക്ഷകൻ ഫഹദ് അൽ ഒതൈബി പറഞ്ഞു. റെസിഡൻഷ്യൽ ഏരിയകളിൽ കുറഞ്ഞ താപനില 7 മുതൽ 9 ഡിഗ്രി സെൽഷ്യസ് വരെയാകുമെന്നും പരമാവധി 15 മുതൽ 18 ഡിഗ്രി സെൽഷ്യസ് വരെ ആയിരിക്കുമെന്നും അൽ ഒതൈബി പറഞ്ഞു. വെള്ളിയാഴ്ച പുലർച്ചെ മൂടൽമഞ്ഞ് രൂപപ്പെടാൻ സാധ്യതയുണ്ടെന്നും ഇത് കാഴ്ച പരിധി  കുറയുന്നതിന് കാരണമാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ശനിയാഴ്ച, കുവൈറ്റിൽ ഇടയ്ക്കിടെ നേരിയ മഴ ലഭിച്ചേക്കാം,  ജനുവരി ആദ്യവാരത്തിലും  രാജ്യത്തിന്റെ ചില പ്രദേശങ്ങളിൽ മഴയ്ക്ക് സാധ്യതയുണ്ട്.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇


Related News