വിദ്യാഭ്യാസ മന്ത്രാലയം കുവൈത്തിവത്കരണം കടുപ്പിക്കുന്നു; ആദ്യം സൂപ്പർവൈസറി തസ്തികകളിൽ

  • 29/12/2022



കുവൈത്ത് സിറ്റി: രാജ്യത്തിന്റെ പദ്ധതിക്ക് അനുസൃതമായി അധ്യാപക ജോലികൾ പുനഃക്രമീകരിക്കാൻ വിദ്യാഭ്യാസ മന്ത്രാലയം തീരുമാനിച്ചതായി വിദ്യാഭ്യാസ മന്ത്രിയും ഉന്നത വിദ്യാഭ്യാസ ശാസ്ത്ര ഗവേഷണ മന്ത്രിയുമായ ഡോ. ഹമദ് അൽ അദ്വാനി അറിയിച്ചു. വിദേശികളെ മാറ്റി കുവൈത്തികളെ നിയമിക്കുന്ന നയം നടപ്പാക്കാനുള്ള സർക്കാരിന്റെ നിർദേശവും രാജ്യത്തിന്റെ പദ്ധതിയും അനുസരിച്ച് വിദ്യാഭ്യാസ മന്ത്രാലയം കുവൈത്തിവത്കരണ പ്രവർത്തനങ്ങൾ തുടരുകയാണ്.

കുവൈത്തിവത്കരണ നയത്തിനായുള്ള വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ പദ്ധതിയിൽ രണ്ട് പ്രധാന ട്രാക്കുകളാണ് ഉൾപ്പെടുന്നത്. ആദ്യത്തേത് വെയിറ്റിംഗ് ലിസ്റ്റിലുൾപ്പെട്ടവരുടെ എണ്ണത്തെ അടിസ്ഥാനമാക്കി സ്പെഷ്യലൈസേഷനുകൾ നിർണ്ണയിച്ച് സൂപ്പർവൈസറി തസ്തികകളുടെ (ഡിപ്പാർട്ട്മെന്റ് മേധാവികൾ) അടിയന്തിര കുവൈത്തിവത്കരണം നടപ്പാക്കുക എന്നതാണ്. രണ്ടാമത്തെ ട്രാക്കിൽ ദേശീയ ഘടകത്തിന്റെ ഉചിതമായ സംഖ്യകളുള്ള സ്പെഷ്യലൈസേഷനുകളിലെ കുവൈത്ത് ഇതര അധ്യാപകരുടെ സേവനം അവസാനിപ്പിക്കുന്നതാണ് ഉൾപ്പെടുന്നത്. 

ഓരോ പ്രദേശത്തിന്റെയും വിദ്യാഭ്യാസ ഘട്ടങ്ങളുടെയും ആവശ്യങ്ങൾക്കനുസരിച്ചാകും ഇത് നടപ്പാക്കുക. ഇത് തൊഴിലില്ലായ്മ കുറയ്ക്കുന്നതിനും കുവൈത്തികൾക്ക് കൂടുതൽ തൊഴിലവസരങ്ങൾ നൽകുന്നതിനും ഇടയാക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി പറഞ്ഞു. കുവൈത്തിവത്കരണത്തിന്റെ ശതമാനം, വിവിധ ഡാറ്റ അനുസരിച്ച് പ്രദേശങ്ങളും വിദ്യാഭ്യാസ ഘട്ടങ്ങളും തമ്മിലുള്ള ആനുപാതികത തത്വത്തിന്റെ പ്രയോഗത്തിലൂടെയായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News