ഡോളറിനെ കടത്തിവെട്ടി കുവൈത്ത് ദിനാർ; ലോകത്തിലെ ഏറ്റവും കരുത്തുറ്റ കറൻസി

  • 29/12/2022

ഡോളറിനേക്കാൾ മൂന്നിരട്ടി മൂല്യം ഉയർന്ന് കുവൈത്തിന്റെ കറൻസിയായ കുവൈത്ത് ദിനാർ. ഡിസംബർ 28ലെ കണക്കനുസരിച്ച് കുവൈത്ത് ദിനാറിന് വില 270 രൂപയ്ക്കു മുകളിലാണ്. ലോകത്തിലെ ഏറ്റവും മൂല്യമേറിയ കറൻസി എന്ന കിരീടവും കുവൈത്ത് ദിനാറിനുണ്ട്.

കേരളത്തിന്റെ പകുതിയോളം മാത്രം വിസ്തീർണമുള്ള രാജ്യമാണ് കുവൈത്ത്. 44 ലക്ഷത്തിൽ താഴെ മാത്രമാണു ജനസംഖ്യ. അതിൽതന്നെ മൂന്നിലൊന്നു മാത്രമാണ് തദ്ദേശീയർ. ബാക്കിയെല്ലാം പ്രവാസികളാണ്. അതിൽ വലിയൊരു ശതമാനം ഇന്ത്യക്കാർ. 

പക്ഷേ, കുവൈത്തും കുവൈത്ത് ദിനാറും അതിശക്തമാണ്. കോവിഡിനു ശേഷം എണ്ണവില കുതിച്ചതോടെ അതിന്റെ ശക്തി വർധിക്കുകയും ചെയ്തു. അടുത്തകാലത്തു ഡോളർ ശക്തിയാർജിച്ച് ലോകത്തിലെ മിക്ക കറൻസികളുടെയും വിലയിടിഞ്ഞപ്പോഴും കുലുങ്ങാതെ പിടിച്ചുനിന്നതും കുവൈത്ത് ദിനാറാണ്. 

രണ്ട് വർഷത്തിനിടെ ഡോളറുമായുള്ള വിനിമയത്തി‍ൽ ജപ്പാന്റെ കറൻസിയായ യെൻ 20 ശതമാനത്തിലേറെ താഴെപ്പോയി. ഇന്ത്യൻ രൂപയ്ക്കും തിരിച്ചടി നേരിട്ടു. എന്നാൽ കുവൈത്ത് ദിനാർ അരശതമാനത്തിൽ താഴെ മാത്രമാണ് തിരിച്ചടി നേരിട്ടത്. 


കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News