ലൈസൻസ് ഇല്ലാതെ വീടിനുള്ളിൽ ഭക്ഷണം തയാറാക്കൽ;കുവൈത്തിൽ ഡയറ്റ് റെസ്റ്ററെൻറ് പൂട്ടിച്ചു

  • 29/12/2022

കുവൈത്ത് സിറ്റി: ലൈസൻസ് ഇല്ലാതെ വീടിനുള്ളിൽ ഡയറ്റ്-സബ്‌സ്‌ക്രിപ്‌ഷൻ ഭക്ഷണം തയാറാക്കിയിരുന്ന റെസ്റ്ററെൻറ് പൂട്ടിച്ചു. നിയമലംഘകരെ അറസ്റ്റ് ചെയ്യാനുള്ള ക്രിമിനൽ സെക്യൂരിറ്റി വിഭാഗത്തിന്റെ ശ്രമങ്ങളുടെ ഭാഗമായി ആന്റി മണി ക്രൈംസ് ഡിപ്പാർട്ട്‌മെന്റ് നടത്തിയ പരിശോധനയിലാണ് ഇത് കണ്ടെത്തിയത്. ഭക്ഷണം അനാരോഗ്യകരമായ സ്ഥലത്ത് സംരക്ഷിക്കുന്നതാണ് കണ്ടെത്തിയത്.  പബ്ലിക് പ്രോസിക്യൂഷനിൽ നിന്ന് ആവശ്യമായ അനുമതി വാങ്ങിയ ശേഷം ഫുഡ് ആൻഡ് ഡ്രഗ് അതോറിറ്റിയുടെയും കുവൈത്ത് മുനിസിപ്പാലിറ്റിയുടെയും സഹായത്തോടെയാണ് വീട്ടിൽ പരിശോധന നടന്നത്.  

ഇവിടെ ഭക്ഷണം തയ്യാറാക്കിയിരുന്ന 10 സ്ത്രീകളെയും 3 പുരുഷന്മാരെയും പിടികൂടിയിട്ടുണ്ട്. കൂടാതെ വൃത്തിഹീനമായ രീതിയിൽ കണ്ടെത്തിയ  18 കിലോ കോഴിയിറച്ചിയും 20 കിലോ പച്ചക്കറികളും നശിപ്പിച്ചു. കൂടാതെ നിരവധി നിയമലംഘനങ്ങൾ ഫുഡ് ആൻഡ് ഡ്രഗ് അതോറിറ്റിയും കുവൈത്ത് മുനിസിപ്പാലിറ്റി ടീമും രേഖപ്പെടുത്തിയിട്ടുണ്ട്. വീട്ടിലെ വൈദ്യുതി ബന്ധം വിച്ഛേദിക്കുന്നതിന് ആവശ്യമായ നടപടികളും സ്വീകരിച്ചു. പിടികൂടിയവരെ ബന്ധപ്പെട്ട അതോറിറ്റിയിലേക്ക് റഫർ ചെയ്തുവെന്ന് അധികൃതർ അറിയിച്ചു

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News