പുതുവർഷത്തെ സ്വീകരിക്കാൻ കുവൈത്തിലെ മാളുകളും മാർക്കറ്റുകളും ഒരുങ്ങി

  • 30/12/2022

കുവൈത്ത് സിറ്റി: പുതുവർഷത്തെ സ്വീകരിക്കുന്നതിനായി രാജ്യത്തെ മാളുകളും മാർക്കറ്റുകളും ഒരുങ്ങി. 2023-നെ സ്വാഗതം ചെയ്യുന്നതിനായി മാളുകളെല്ലാം അലങ്കരിച്ച് കഴിഞ്ഞു. വിപണികളും ഉണർന്നിട്ടുണ്ട്. പൗരന്മാരും താമസക്കാരും വീടുകളുടെ മുൻഭാഗങ്ങളിൽ തൂക്കിയിടാൻ അലങ്കാര വസ്തുക്കൾ വാങ്ങിക്കൂട്ടുന്നുണ്ട്. കൂടാതെ ചില ലൈറ്റ് ബൾബുകൾക്കൊപ്പം 2023 എന്ന നമ്പറിൽ വരച്ച പെയിന്റിംഗുകൾ വാങ്ങുന്ന നിരവധിപേരുണ്ട്. ശീതകാല അവശ്യസാധനങ്ങളായ ഹീറ്ററുകൾ , ഭക്ഷ്യസാധനങ്ങൾ, വസ്ത്രങ്ങൾ, പുതപ്പുകൾ മുതലായവ വാങ്ങുന്നവർ നിരവധിയാണ്. രാത്രിയിലെ തണുപ്പ് കാരണം പകൽ സമയത്ത് ഷോപ്പിംഗ് ചെയ്യുന്നവരാണ് ഇപ്പോൾ കൂടുതലുള്ളത്. പൂക്കൾ, ആശംസാ കാർഡുകൾ, കുട്ടികളുടെ കളിപ്പാട്ടങ്ങൾ മുതലായവ വിൽക്കുന്ന കടകളിലും തിരക്ക് വർധിച്ചു.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News