പോലീസാണെന്ന് തെറ്റിദ്ധരിപ്പിച്ച് പ്രവാസിയുവതിയെ തട്ടിക്കൊണ്ടുപോയി ലൈം​ഗികമായി പീഡിപ്പിച്ചെന്ന് പരാതി

  • 30/12/2022

കുവൈത്ത് സിറ്റി: പരമ്പരാഗത കുവൈത്ത് വസ്ത്രം ധരിച്ച ഒരാൾ തന്നെ തട്ടിക്കൊണ്ടുപോയതായി ഒരു ഫിലിപ്പിന സ്ത്രീ പൊലീസ് സ്റ്റേഷനിൽ പരാതി നൽകി. ഡിറ്റക്ടീവാണെന്ന് തെറ്റിദ്ധരിപ്പിച്ച് തിരിച്ചറിയൽ രേഖ ചോദിച്ചാണ് സ്ത്രീയെ പ്രതി ഭീഷണിപ്പെടുത്തിയത്. പിന്നീട് ഫിന്റാസിലെ വിദൂര സ്ഥലത്തേക്ക് കൊണ്ട് പോയെന്നും മർദ്ദിക്കുകയും ലൈം​ഗികമായി പീ‍ഡിപ്പിക്കുകയും ചെയ്തതായി ഫിലിപ്പിനോ സ്ത്രീയുടെ പരാതിയിൽ പറയുന്നു. തുടർന്ന് സ്ത്രീയെ ഉപേക്ഷിച്ച് കടന്നുകളയുകയായിരുന്നു. തട്ടിക്കൊണ്ടുപോകലിനും ലൈംഗിക പീഡനത്തിനും ക്രിമിനൽ കുറ്റത്തിനാണ് കേസെടുത്തിരിക്കുന്നതെന്ന് പൊലീസ് അറിയിച്ചു. സ്ഥലത്തിന് സമീപമുള്ള നിരീക്ഷണ ക്യാമറകളിൽ ദൃശ്യങ്ങൾ പതിഞ്ഞിട്ടുണ്ടോയെന്ന് പരിശോധിക്കാൻ കേസ് അന്വേഷണ വകുപ്പിന് കൈമാറിയിട്ടുണ്ട്. അതിജീവിതയെ വൈദ്യപരിശോധനയ്ക്കും വിധേയയാക്കി.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News