പുതുവർഷ ആഘോഷങ്ങൾ: കുവൈത്തിൽ സുരക്ഷാ അധികൃതർ തയാറെടുപ്പുകൾ പൂർത്തിയാക്കി

  • 30/12/2022

കുവൈത്ത് സിറ്റി: പുതുവർഷ ആഘോഷങ്ങളുടെ ഭാ​ഗമായുള്ള സുരക്ഷാ തയാറെടുപ്പുകൾ പൂർത്തിയാക്കിയതായി ആഭ്യന്തര മന്ത്രാലയത്തിലെ ജനറൽ ഡിപ്പാർട്ട്‌മെന്റ് ഓഫ് റിലേഷൻസ് ആൻഡ് സെക്യൂരിറ്റി മീഡിയ ഡയറക്ടർ ജനറൽ മേജർ ജനറൽ തൗഹീദ് അൽ ഖന്ധാരി അറിയിച്ചു. പുതുവത്സര അവധിക്കാലത്ത് ഏൽപ്പിച്ച ജോലികൾ നിർവഹിക്കുന്നതിന് രാജ്യത്തുടനീളമുള്ള എല്ലാ സുരക്ഷാ, ട്രാഫിക് വിഭാ​ഗങ്ങളും പ്രത്യേക തയ്യാറെടുപ്പുകളും നടപടികളും സ്വീകരിച്ചിട്ടുണ്ട്.

നിയമങ്ങൾ പൂർണമായി ബാധകമാക്കി പൗരന്മാരുമായും താമസക്കാരുടെയും എല്ലാം സുരക്ഷ ഉറപ്പാക്കുക എന്നതാണ് പ്രധാന ലക്ഷ്യമെന്ന് അദ്ദേഹം പറഞ്ഞു. എല്ലാ മേഖലകളും തമ്മിലുള്ള സുരക്ഷാ സഹകരണത്തിലൂടെ സുരക്ഷ ഉറപ്പാക്കി നിലനിർത്തുന്നതിന് മൊബൈൽ പട്രോളിംഗും എല്ലാ പ്രധാന റോഡുകളിലും ഉൾ പ്രദേശങ്ങളിലും ഗതാഗത നിയന്ത്രണങ്ങളും ഏർപ്പെടുത്തും. നിയമങ്ങൾ ലംഘിക്കാൻ അനുവദിക്കില്ല അശ്രദ്ധയോടെയുള്ള പ്രവൃത്തികൾ തടയാൻ കർശനമായ നടപടികൾ കൈക്കൊള്ളുമെന്നും അൽ ഖന്ധാരി വ്യക്തമാക്കി.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News