2022 അവസാനിക്കുമ്പോൾ സ്ത്രീകൾക്കെതിരായ കുറ്റകൃത്യങ്ങളടെ എണ്ണം കുവൈത്തിന് ആശങ്കയാകുന്നു

  • 30/12/2022

കുവൈത്ത് സിറ്റി: 2022 അവസാനിക്കുമ്പോൾ സ്ത്രീകൾക്കെതിരായ കുറ്റകൃത്യങ്ങളടെ എണ്ണം രാജ്യത്തിന് ആശങ്കയാകുന്നു. വിദ്യാർത്ഥിനിയെ കൊലപ്പെടുത്തിയത്, ഭാര്യയെ കൊലപ്പെടുത്തിയത്, സഹോദരിയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയത് തുട‌ങ്ങിയ വാർത്തകൾ ഭയപ്പെടുത്തുന്നതാണ്. പഴുതുകൾ വഴി കുറ്റവാളികൾ രക്ഷപെടുന്നതും സമൂഹത്തിന്റെ ആശങ്ക കൂട്ടുന്നു. സ്ത്രീകൾക്ക് വ്യക്തമായ സാമൂഹിക പിന്തുണ ലഭിക്കാത്തതും അക്രമം വേണ്ടെന്ന് ഉറക്കെ പറയുന്നതുമായ നിയമങ്ങളുടെ കുറവും പ്രതിസന്ധിയാണെന്ന്  പ്രാദേശിക പത്രം റിപ്പോർട്ട് ചെയ്തു . രാജ്യത്ത് ഈ വർഷം കൊല്ലപ്പെട്ട പെൺകുട്ടികൾ ഉൾപ്പെടെയുള്ള 25ഓളം സ്ത്രീകളെ കുറിച്ചുള്ള റിപ്പോർട്ട് കുറ്റകൃത്യങ്ങളുടെ വ്യാപ്തി വ്യക്തമാക്കുന്നതാണ്.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News