ആയിരങ്ങളെ ആകർഷിച്ച് കുവൈറ്റ് വിന്റർ വണ്ടർലാൻഡ്; 19 ദിവസത്തിനുള്ളിൽ 60,000 സന്ദർശകർ

  • 30/12/2022

കുവൈത്ത് സിറ്റി: മികച്ച ജന പങ്കാളിത്തവുമായി വൻ വിജയമായി കുവൈത്ത് വിന്റർ വണ്ടർലാൻഡ്. ടൂറിസം എന്റർപ്രൈസസ് കമ്പനി  വണ്ടർലാൻഡ് ഡിംസംബർ 11ന് തുറന്ന ശേഷം ആയിരങ്ങളാണ് സന്ദർശകരായി എത്തിയത്. ഏകദേശം രണ്ട് മാസം മാത്രമെടുത്ത് റെക്കോർഡ് സമയത്തിനുള്ളിലാണ് വിന്റർ വണ്ടർലാൻഡ് നിർമ്മിച്ചത്. 19 ദിവസത്തിനുള്ളിൽ 60,000 സന്ദർശകരെ ആകർഷിക്കാൻ സാധിച്ചുവെന്നും വൃത്തങ്ങൾ പറഞ്ഞു. 

പൗരന്മാരുടെയും താമസക്കാരുടെയും പ്രശംസ നേടിയ 37-ലധികം വ്യത്യസ്‌ത ഗെയിമുകൾ ഈ പ്രോജക്‌റ്റിൽ അടങ്ങിയിരിക്കുന്നത്. വരും കാലയളവിൽ കൂടുതൽ ടൂറിസം, വിനോദ പദ്ധതികൾക്കുള്ള തുടക്കമാണിതെന്നും വൃത്തങ്ങൾ പറഞ്ഞു. ജനുവരിയിൽ നടക്കുന്ന ഗ്രീൻ ഐലൻഡ് സീസണിന്റെ പ്രവർത്തനങ്ങൾ അടുത്ത ഏതാനും ദിവസങ്ങളിൽ ആരംഭിക്കാൻ ടൂറിസ്റ്റിക്ക് എന്റർപ്രൈസസ് കമ്പനി തയ്യാറെടുക്കുകയാണ്.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News