ആവശ്യ ഉപകരണങ്ങളില്ല; കുവൈത്തി പൗരന്റെ ശസ്ത്രക്രിയ മുടങ്ങി

  • 30/12/2022

കുവൈത്ത് സിറ്റി: അനസ്തേഷ്യ നൽകിയ ശേഷം കുവൈത്തി പൗരന്റെ ശസ്ത്രക്രിയ മുടങ്ങി. ശസ്ത്രക്രിയയ്ക്ക് ആവശ്യമായ മെഡിക്കൽ ഉപകരണങ്ങളുടെ അഭാവം മൂലം ഓപ്പറേഷൻ ചെയ്യാൻ സാധിക്കില്ലെന്ന് ഡോക്ടർമാർ അറിയിക്കുകയായിരുന്നു. അനസ്തേഷ്യ നൽകിയ ശേഷമാണ് പൗരനെ ഓപ്പറേഷൻ റൂമിൽ നിന്ന് റിക്കവറി റൂമിലേക്ക് മാറ്റിയത്. രാജ്യത്ത് മരുന്ന് ക്ഷാമം രൂക്ഷമാകുകയും ഇതുവരെ അന്തിമ പരിഹാരത്തിന് വഴി കണ്ടെത്താൻ സാധിച്ചിട്ടുമില്ലെന്ന് പ്രാദേശിക പത്രം റിപ്പോർട്ട് ചെയ്തു.  

അടിയന്തരമായി മരുന്നുകൾ വാങ്ങാൻ 230 മില്യൺ ദിനാർ അനുവദിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് പൗരന്മാരുടെ ആരോഗ്യ കാര്യങ്ങൾക്ക് ഭീഷണിയായ മറ്റൊരു പ്രശ്നം ഉയർന്നുവന്നിരിക്കുന്നത്. ശസ്ത്രക്രിയാ പ്രവർത്തനങ്ങൾക്ക് ആവശ്യമായ സാധനങ്ങളുടെയും ഉപകരണങ്ങളുടെയും അഭാവം കടുത്തിരിക്കുകയാണ്. മെഡിക്കൽ വയറുകൾ, ചില സ്റ്റിച്ചിങ്  ഉപകരണങ്ങൾ, ആവശ്യമായ ശസ്ത്രക്രിയാ സംവിധാനങ്ങൾ എന്നിവയുടെ അഭാവം കാരണം ചില ശസ്ത്രക്രിയകൾ മാറ്റിവയ്ക്കപ്പെടുകയാണെന്ന് പൗരന്മാർ പരാതിപ്പെടുന്നു.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News