ജാബ്രിയ, സുറ മേഖലകളിലെ ഗതാഗതക്കുരുക്ക്; പരിഹാര മാർ​ഗങ്ങളുമായി അൽ ഫാർസി

  • 30/12/2022


കുവൈത്ത് സിറ്റി: ജാബ്രിയ, സുറ മേഖലകളിലെ ഗതാഗതക്കുരുക്ക് പരിഹരിക്കാനുള്ള മാർ​ഗങ്ങളുമായി മുനിസിപ്പൽ കൗൺസിൽ അംഗം എം. ആലിയ അൽ ഫാർസി. ജാബ്രിയ മേഖലയുടെ സവിശേഷത തന്നെ ഉയർന്ന ജനസാന്ദ്രതയാണെന്ന് അൽ ഫാർസി സൂചിപ്പിച്ചു. ഗതാഗതം സുഗമമാക്കുന്നതിനും ജാബ്രിയ, അൽ സുറ എന്നിവിടങ്ങളിൽ നിന്നുള്ള ഗതാഗതക്കുരുക്ക് കുറയ്ക്കുന്നതിനുമായി ബന്ധപ്പെട്ട അതോറിറ്റികളുടെ സഹകരണത്തോടെയും ഏകോപനത്തോടെയും റോഡ് 105-ൽ നിന്നോ ജാബ്രിയ മേഖലയിലെ റോഡ് 111-ൽ നിന്ന് കുവൈത്ത് സിറ്റിയിലേക്കുള്ള മഗ്രിബ് ഹൈവേയിലേക്കോ ഒരു എക്സിറ്റ് ഉണ്ടാക്കാൻ അൽ ഫാർസി നിർദ്ദേശിച്ചു.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇



Related News