വാരാന്ത്യങ്ങളിൽ ജഹ്‌റ റിസർവ് റിസർവേഷൻ 100 ശതമാനം

  • 30/12/2022

കുവൈത്ത് സിറ്റി: ജഹ്‌റ റിസർവിനുള്ള വാരാന്ത്യ റിസർവേഷനുകൾ നിറഞ്ഞ അവസ്ഥയിലാണെന്ന് പരിസ്ഥിതി പബ്ലിക് അതോറിറ്റിയുടെ ഔദ്യോഗിക വക്താവ് ഷെയ്ഖ അൽ ഇബ്രാഹിം അറിയിച്ചു. ആഴ്ചയിലുടനീളം റിസർവേഷനുകൾ ദിവസേന നടത്താവുന്നതാണെന്നും മുൻകൂർ റിസർവേഷൻ ഇല്ലാതെയും റിസർവ് സന്ദർശിക്കാൻ ആഗ്രഹിക്കുന്ന സന്ദർശകരെ സ്വീകരിക്കുന്നുമുണ്ടെന്നും അൽ ഇബ്രാഹിം  പറഞ്ഞു. ജഹ്‌റ റിസർവിനുള്ളിൽ പ്രകൃതി ആസ്വദിക്കാൻ ആഗ്രഹിക്കുന്നവർക്ക് രണ്ട് തരം റിസർവേഷനുകളുണ്ട്. ആദ്യത്തേത് ഒബ്സർവേറ്ററി സന്ദർശിക്കുക എന്നുതും രണ്ടാമത്തേത് റിസർവ് സന്ദർശിക്കുക എന്നതുമാണ്. 

ജഹ്‌റ റിസർവിനുള്ള എൻട്രി പെർമിറ്റുകൾ അടുത്തിടെ സഹേൽ ആപ്ലിക്കേഷനിലും ചേർത്തിട്ടുണ്ട്. അതോറിറ്റി നൽകുന്ന മറ്റ് സേവനങ്ങൾക്ക് പുറമേ വ്യക്തികൾക്കായി വിനോദ മത്സ്യബന്ധനം ബുക്ക് ചെയ്യുന്നതിനുള്ള പ്ലാറ്റ്ഫോം, കമ്പനികൾക്ക് കസ്റ്റംസ് ഡാറ്റ അടയ്ക്കുന്നതിനുള്ള സേവനവും ഉൾപ്പെടെ ഇതിൽ ഉൾപ്പെടുത്തി. ജഹ്‌റ റിസർവ് സന്ദർശിക്കുന്നതിനുള്ള ചെലവ് ഓരോ അഞ്ച് ആളുകൾക്കും അതിൽ കുറവോ ആണെങ്കിലും 10 ദിനാർ ആണെന്നും ഷെയ്ഖ അൽ ഇബ്രാഹിം അറിയിച്ചു.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News