വിവാഹത്തിൽ നിന്ന് കാമുകി പിന്മാറി; ഫേസ്ബുക്ക് ലൈവിൽ യുവാവ് ജീവനൊടുക്കി

  • 30/12/2022

ഗുവാഹത്തി: വിവാഹത്തിൽ നിന്ന് കാമുകി പിന്മാറിയതിനെ തുടർന്ന് ഫേസ്ബുക്ക് ലൈവിൽ യുവാവ് ആത്മഹത്യ ചെയ്തു. അസം സ്വദേശിയായ 27 കാരന്‍ ജയദീപ് റോയ് ആണ് തൂങ്ങിമരിച്ചത്. കുടുംബത്തിന്‍റെ സമ്മർദം കാരണമാണ് കാമുകി പിന്മാറിയതെന്നും ഫേസ്ബുക്ക് ലൈവിൽ യുവാവ്  പറഞ്ഞു. 

സിൽച്ചാറിലെ വാടകമുറിയിലാണ് യുവാവ് തൂങ്ങിമരിച്ചത്. ആദ്യം ജയദീപിന്‍റെ കുടുംബം പോലീസിൽ പരാതി നല്‍കിയിരുന്നില്ല. ഇവര്‍ ഇപ്പോൾ പരാതിയുമായി രംഗത്തെത്തിയിട്ടുണ്ട്. സംഭവത്തിൽ പോലീസ് അന്വേഷണം തുടങ്ങി.

പ്രണയത്തിലായിരുന്നെന്നും വിവാഹം കഴിക്കാൻ തീരുമാനിച്ചിരുന്നെന്നും ലൈവില്‍ പറഞ്ഞ ജയ്ദീപ്, കുടുംബത്തിന്‍റെ സമ്മർദത്തെ തുടർന്ന് കാമുകി പിന്മാറിയെന്നും ആരോപിച്ചു. വിവാഹാഭ്യർത്ഥനയുമായി വീട്ടിൽ പോയപ്പോൾ എല്ലാവരുടെയും മുന്നിൽ വച്ച് അവൾ തന്നെ തിരസ്കരിച്ചെന്നും തങ്ങളുടെ ബന്ധം കുടുംബത്തിന് ഇഷ്ടമായിരുന്നില്ലെന്നും യുവാവ് പറഞ്ഞു. ഇനിയും തുടർന്നാൽ അവളെ കൊന്നുകളയുമെന്ന് അവളുടെ അമ്മാവൻ ഭീഷണിപ്പെടുത്തിയെന്നും ജയ്ദീപ് ലൈവില്‍ വിവരിച്ചു. അവൾ വിഷമിക്കാതിരിക്കാൻ ഈ ലോകത്തുനിന്ന് താൻ പോവുകയാണെന്ന് പറഞ്ഞാണ് യുവാവ് ആത്മഹത്യ ചെയ്തത്.

(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. ഇത്തരം ചിന്തകൾ മനസിലേക്ക് വരുമ്പോൾ തനിച്ചിരിക്കുന്നത് ഒഴിവാക്കുകയും സുഹൃത്തുക്കളെയോ ബന്ധുക്കളെയോ വിളിച്ച് സംസാരിക്കുകയും ചെയ്യുക. ആവശ്യമെങ്കില്‍ മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക.)

Related News