കുവൈറ്റ് ശൈത്യകാലത്തിലേക്ക്; വരും ദിവസങ്ങളിൽ താപനിലയിൽ ഗണ്യമായ കുറവ്

  • 30/12/2022

കുവൈത്ത് സിറ്റി: മേഖലയിൽ നേരിയ മിതമായ വടക്ക്-വടക്കുപടിഞ്ഞാറൻ കാറ്റ് വീശാന്‍ സാധ്യതയുണ്ടെന്നും വേഗത മണിക്കൂറിൽ 7 മുതൽ 14 കിലോമീറ്റർ വരെയായാണ് കണക്കൂകൂട്ടുന്നതെന്നും കാലാവസ്ഥ മുന്നറിയിപ്പ്. ഈ ആഴ്‌ചയില്‍ ഇടവേളകളിൽ കാറ്റ്  സജീവമായിരിക്കും. വടക്കൻ കാറ്റ് താപനിലയെ വളരെയധികം കുറയ്ക്കുന്ന തണുത്ത കാറ്റ് ആണ്. രാത്രിയിൽ 8 മുതൽ 12 ഡിഗ്രി സെൽഷ്യസിനും പകൽ 16 മുതൽ 18 ഡിഗ്രി സെൽഷ്യസിനും ഇടയിലാണ് താപനിലയുണ്ടായിരിക്കുകയെന്നും കാലാവസ്ഥ വിദഗ്ധന്‍ ആദെല്‍ അല്‍ മര്‍സൗസ് പറഞ്ഞു. 

വേനൽക്കാലത്ത് പോലും രാജ്യത്ത് താപനിലയിൽ പ്രകടമായ ഇടിവ് നിരവധി തവണ രേഖപ്പെടുത്തിയിട്ടുണ്ട്. എന്നാൽ നിലവിലെ കുറവ് അടുത്ത പത്ത് ദിവസങ്ങളിൽ കവിഞ്ഞ കാലയളവിലേക്ക് തുടരാനാണ് സാധ്യത. രാത്രിയിലും താപനില താഴുന്നത് തുടരുമെന്നും പുലർച്ചയ്ക്ക് മുമ്പ് 8 ഡിഗ്രിയിലേക്ക് വരെ കുറയാനും സാധ്യതയുണ്ട്. ജനുവരി രണ്ട് തിങ്കളാഴ്ച മുതൽ തണുപ്പ് ആരംഭിക്കും. താപനിലയിൽ വീണ്ടും കുറവ് ജനുവരി 15 ന് പ്രതീക്ഷിക്കുന്നു, മാർച്ച് ഏഴ് വരെ 52 ദിവസം ഈ കാലാവസ്ഥ നീണ്ടുനില്‍ക്കുമെന്നും അദ്ദേഹം അറിയിച്ചു.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News