200 മുതൽ 400 ദിനാർ വരെ ശമ്പള വർധന പ്രതീക്ഷിച്ച് കുവൈറ്റ് എയർവേസ് ജീവനക്കാർ

  • 30/12/2022

കുവൈത്ത് സിറ്റി: യൂണിയനിൽ നിന്നുള്ള ഒരു പ്രതിനിധി സംഘം ഡയറക്ടർ ബോർഡ് അംഗവും കുവൈത്ത് ഇൻവെസ്റ്റ്‌മെന്റ് അതോറിറ്റി മാനേജിംഗ് ഡയറക്ടറുമായ ഗാനിം അൽ ഗുനെയ്മാനുമായി കൂടിക്കാഴ്ച നടത്തിയെന്ന് കുവൈത്ത് എയർവേയ്സ് വർക്കേഴ്സ് യൂണിയൻ ഡയറക്ടർ ബോർഡ് ഡെപ്യൂട്ടി ചെയർമാൻ ക്യാപ്റ്റൻ അബ്ദുള്ള അൽ അലി അറിയിച്ചു. കമ്പനിയിലെ തൊഴിലാളികളുടെ ശമ്പളം വർധിപ്പിക്കുന്നതുൾപ്പെടെ നിരവധി തൊഴിൽ പ്രശ്നങ്ങൾ അദ്ദേഹവുമായി ചർച്ച ചെയ്തു.

ഒരു പ്രത്യേക കൺസൾട്ടിംഗ് കമ്പനി വഴി പഠിക്കാൻ സമയമെടുത്തതിന് ശേഷം കുറഞ്ഞ ശമ്പളത്തെക്കുറിച്ച് സർക്കാരിന് ധാരണ കൈവന്നിട്ടുണ്ട്. 2023 ന്റെ ആദ്യ പാദത്തിൽ ജീവനക്കാർക്ക് 200 മുതൽ 400 ദിനാർ വരെ ശമ്പളം വർധിപ്പിച്ച് പ്രശ്നം പരിഹരിക്കുമെന്നാണ് കരുതപ്പെടുന്നത്. പ്രത്യേകിച്ചും സർക്കാർ നയം കുവൈത്തി തൊഴിലാളികളെ പിന്തുണയ്ക്കുകയും അവരുടെ അവകാശങ്ങൾക്കും നേട്ടങ്ങൾക്കും മുൻഗണന നൽകുകയും ചെയ്യുന്നതിനാൽ പ്രതീക്ഷയുണ്ടെന്നും അൽ അലി വ്യക്തമാക്കി.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News