കുവൈത്തിലെ സർക്കാർ മേഖലയിൽ പ്രവാസി തൊഴിലാളികളുടെ എണ്ണത്തിൽ 78 ശതമാനം കുറവ്

  • 31/12/2022

കുവൈത്ത് സിറ്റി: സർക്കാർ മേഖലയിലെ പുതിയ പ്രവാസി ജീവനക്കാരുടെ എണ്ണം ഈ വർഷം 70 ശതമാമായി കുറഞ്ഞുവെന്ന് കണക്കുകൾ. നാല് വർഷം മുമ്പുള്ള കണക്കുമായി താരതമ്യം ചെയ്യുമ്പോഴാണ് വൻ ഇടിവ്. സെൻട്രൽ അഡ്മിനിസ്‌ട്രേഷൻ ഫോർ സ്റ്റാറ്റിസ്റ്റിക്‌സിന്റെ ഏറ്റവും പുതിയ റിപ്പോർട്ട് പ്രകാരം കുവൈത്തി ജീവനക്കാരുടെ എണ്ണം 80 ശതമാനം ആയിട്ടുണ്ട്. 2020 ഒഴികെ ഈ വർഷത്തിന്റെ ആദ്യ പകുതി വരെ സർക്കാർ സ്ഥാപനങ്ങളിൽ ചേർന്ന ആകെ പുതിയ ജീവനക്കാരുടെ എണ്ണം 1,553 മാത്രമാണ്.

കൊവിഡ് മഹാമാരി മൂലം പല ജോലികളും ദീർഘകാലത്തേക്ക് നിർത്തിവച്ചിരുന്നു. സർക്കാർ മേഖലയിലെ 80 ശതമാനം തൊഴിലാളികളും പൗരന്മാർ തന്നെയാണ്. ആകെ 366,238 കുവൈത്തികൾ പൊതു മേഖലയിലുണ്ട്. താമസക്കാരുടെ എണ്ണം 91,000 ആണ്. അവരിൽ ഭൂരിഭാഗവും സേവന ജോലികളിൽ ജോലിളാണ് ചെയ്യുന്നത്. പ്രവാസികളിൽ ഏറിയപങ്കും വിദ്യാഭ്യാസ മേഖലകളിലോ ആരോഗ്യ മേഖലകളിലോ ആണ് ജോലി ചെയ്യുന്നത്. 

16 സർക്കാർ ഉടമസ്ഥതയിലുള്ള കമ്പനികളിലെ (മുഴുവൻ ഉടമസ്ഥതയിലുള്ള) തൊഴിലാളികളുടെ എണ്ണം 29,170 ആണ്. അതിൽ 70.7 ശതമാനവും  കുവൈത്തികളാണെന്ന് റിപ്പോർട്ട് വ്യക്തമാക്കുന്നു. കുവൈത്ത് ഓയിൽ കമ്പനി, കുവൈത്ത് പെട്രോളിയം കോർപ്പറേഷൻ, കുവൈത്ത് ഫ്ലോർ മിൽസ് ആൻഡ് ബേക്കറീസ് കമ്പനി എന്നീ മൂന്ന് സർക്കാർ കമ്പനികളിലായാണ് മൊത്തം തൊഴിലാളികളിൽ 73.1 ശതമാനം പേരും ജോലി ചെയ്യുന്നത്.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News