ജനുവരി ഒന്നുമുതൽ കള്ളനോട്ട് കണ്ടെത്താൻ പുതിയ ബാങ്കിംഗ് സംവിധാനവുമായി കുവൈറ്റ് സെൻട്രൽ ബാങ്ക്

  • 31/12/2022

കുവൈത്ത് സിറ്റി: കള്ളനോട്ട് കണ്ടെത്താൻ പ്രാദേശിക ബാങ്കുകൾക്കായി ഒരു ഏകീകൃത സംവിധാനം രൂപീകരിച്ച് കുവൈത്ത് സെൻട്രൽ ബാങ്ക്.  ഏതെങ്കിലും കള്ളനോട്ട് കണ്ടെത്തിയാൽ അവതരിപ്പിച്ചിട്ടുള്ള പുതിയ സംവിധാനം ഉപയോ​ഗിക്കാനാകും. ജനുവരി ഒന്ന് മുതലാണ് ഇത് നടപ്പിലാകുന്നത്. 

കുവൈറ്റ് ബാങ്ക് നോട്ടുകൾ പരിശോധിക്കുന്നതിനും വേർതിരിക്കുന്നതിനുമുള്ള ചട്ടക്കൂടിൽ ഓരോ ബാങ്കും പ്രവർത്തിക്കേണ്ട ഒരു മെമ്മോറാണ്ടം അവതരിപ്പിക്കും.  ബാങ്കിംഗ് മേഖലയിലെ ഇടപാടുകൾ പൂർത്തിയാക്കുന്നതിനുള്ള ഡിജിറ്റൽ പോർട്ടൽ പദ്ധതിയുടെ ഭാഗമായി പ്രാദേശിക ബാങ്കുകൾക്ക് നൽകുന്ന സേവനങ്ങൾ വികസിപ്പിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് പുതിയ പദ്ധതിയെന്ന് കുവൈത്ത് സെൻട്രൽ ബാങ്ക് വ്യക്തമാക്കി.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News