കുവൈത്തിലെ ശുചീകരണ തൊഴിലാളികൾക്ക് ശൈത്യകാല വസ്ത്രങ്ങൾ വിതരണം ചെയ്തു

  • 31/12/2022

കുവൈത്ത് സിറ്റി: തണുപ്പുകാലത്ത് തൊഴിലാളികളെ സംരക്ഷിക്കുക എന്ന ലക്ഷ്യത്തോടെ ഒരു പ്രാദേശിക സംഘടന രാജ്യത്തെ പല പ്രദേശങ്ങളിലും തെരുവ് വൃത്തിയാക്കുന്നവർക്ക് ശൈത്യകാല വസ്ത്രങ്ങൾ വിതരണം ചെയ്തു.  തുറന്ന സ്ഥലങ്ങളിൽ ജോലി ചെയ്യുമ്പോൾ ചൂട് നിലനിർത്താൻ സഹായിക്കുന്ന ജാക്കറ്റുകൾ, ഷാളുകൾ, കയ്യുറകൾ എന്നിവ അടങ്ങിയ കിറ്റാണ് വിതരണം ചെയ്തിട്ടുള്ളതെന്ന്  ട്രാഹം അസോസിയേഷൻ ഡയറക്ടർ അബ്ദുൽ ഹമീദ് അൽ ദോസരി വിശദീകരിച്ചു.  ഇസ്ലാമിക നിയമത്തിന്റെ തത്വങ്ങളെ അടിസ്ഥാനമാക്കി സമൂഹത്തിലെ ബുദ്ധിമുട്ടുന്ന ആളുകളെ സഹായിക്കുന്നതിനാണ് ഇങ്ങനെയൊരു ക്യാമ്പയിൻ നടത്തുന്നത്. ഈ ആവശ്യത്തിന് പിന്തുണ നൽകിയ ദാതാക്കളോട് അൽ ദോസരി നന്ദി അറിയിച്ചു.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News